ഇന്നാണ് ഇന്നാണ് ഇന്നാണ് ആ സുദിനം

ഒന്നും രണ്ടുമല്ല, അഞ്ച് കോടി രൂപയുടെ മോഹ സമ്മാനമാണ് ബംപര്‍ ഭാഗ്യവാനെ കാത്തിരിയ്ക്കുന്നത്. മറ്റു സമ്മാനങ്ങളും മോശമല്ല, രണ്ടാം സമ്മാനമായി ഒരു കോടി രൂപയും, മൂന്നാം സമ്മാനമായി അഞ്ചു പേര്‍ക്ക് 50 പവന്‍ വീതവും, നാലാം സമ്മാനമായി 10 മാരുതി ഓള്‍ട്ടോ കാറുകളുമാണ് ഭാഗ്യവാന്‍മാരെ കാത്തിരിയ്ക്കുന്നത്.
സമ്മാനത്തിലെന്ന പോലെ ടിക്കറ്റ് വില്‍പനയുടെ കാര്യത്തിലും സര്‍വകാല റെക്കാര്‍ഡുകള്‍ ഭേദിച്ചിരിയ്ക്കുകയാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍.
ലോട്ടറി ടിക്കറ്റിന് 200 രൂപ വിലയുണ്ടായിട്ടും മാവേലി നാട്ടിലെ പ്രജകള്‍ കൂട്ടത്തോടെ ഭാഗ്യാന്വേഷികളായതോടെ തിരുവോണം ബംപറും മെഗാഹിറ്റായി മാറുകയായിരുന്നു. 60.44 കോടി രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.37 കോടി രൂപയുടെ വര്‍ദ്ധനാവണ് ഭാഗ്യക്കുറി വില്‍പനയില്‍ ഉണ്ടായത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയം പൊന്‍കുന്നം മഹാത്മാ ഗാന്ധി ടൗണ്‍ ഹാളില്‍ നടക്കുന്ന നറുക്കെടുപ്പ് കഴിയുന്നതോടെ അജ്ഞാതനായ ഒരു ഭാഗ്യവാന്റെ കൈയിലിരിയ്ക്കുന്ന തുണ്ടുകടലാസിന്റെ വില അഞ്ച് കോടി രൂപ!!.












Click it and Unblock the Notifications