Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് സോണിയയുടെ അസുഖം?

ചികില്‍സിച്ച ആശുപത്രിയെ ഉദ്ധരിച്ചും അല്ലാതെയും കെര്‍വിക്കല്‍ ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിങ്ങനെ പലതും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്നു വരെ സോണിയയേയോ അവരുടെ കുടുംബാംഗങ്ങളെയോ ഔദ്യോഗികമായി കോണ്‍ഗ്രസ്സിനെയോ ഉദ്ധരിച്ചുകൊണ്ട് ഏതെങ്കിലും റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നിട്ടുണ്ടോ?

Sonia
ഇതിനര്‍ത്ഥം ഡയാന രാജകുമാരിയെ പപ്പരാസികള്‍ വേട്ടയാടിയതുപോലെ സോണിയാഗാന്ധിയെ പിന്തുടരണമെന്നല്ല. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നെടുംതൂണായ സോണിയയ്ക്ക് എന്തു പറ്റിയെന്നു പറയാന്‍ കഴിയാതെ എന്ത് രാഷ്ട്രീയറിപ്പോര്‍ട്ടിങാണ് ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്നത്?

ഇനി സോണിയയുടെ ചികില്‍സയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതു പരിശോധിക്കാം. ബിബിസിയും ഫ്രാന്‍സ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുമാണ് ഈ റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്.

ദില്ലിറിപ്പോര്‍ട്ടര്‍മാര്‍ക്ക് സോണിയ എന്നത് 'കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും'. 'നിര്‍ണായക തീരുമാനം സോണിയാഗാന്ധിയെടുക്കും' തുടങ്ങിയ സാധാരണ വാചകങ്ങളിലൊതുങ്ങുന്നു.

അതേ സമയം ശ്ലാഘനീയമായ ഒരു ശ്രമം ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ അനില്‍ ശര്‍മയുടെ ഭാഗത്തുനിന്നുണ്ടായി. മകള്‍ പ്രിയങ്കയുടെ വീട്ടിലേക്ക് കാറില്‍ യാത്രയാവുന്ന സോണിയയുടെ ചിത്രം എടുക്കാന്‍ സാധിച്ചു.. സെപ്തംബര്‍ 14ാം തിയ്യതിയെടുത്ത ഈ ഫോട്ടോമാത്രമാണ് സോണിയ 'ജീവനോടെയിരിക്കുന്നുവെന്നതിന്' ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുള്ള തെളിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+