ശരിയ്ക്കും സോണിയ്‌ക്കെന്താണ്?

നിതിന്‍ ഗഡ്കരിയുടെ പൊണ്ണത്തടിയെ കുറിച്ചും ഒമര്‍ അബ്ദുള്ളയുടെ രണ്ടാം കെട്ടിനെ കുറിച്ചും ജോസഫിന്റെ എസ്എംഎസിനെ കുറിച്ചും ലൈവ് ഷോ നടത്തുന്ന മാധ്യമങ്ങള്‍ക്കൊന്നും തന്നെ സോണിയ എന്തു ചെയ്യുന്നുവെന്നറിയണ്ട. കോണ്‍ഗ്രസ് ബീറ്റുള്ള നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ദില്ലിയില്‍ മാത്രമുണ്ട്. എന്നാല്‍ അതിലൊരാള്‍ക്കു പോലും ജനപഥ് പത്താം നമ്പറില്‍ എന്തു നടക്കുന്നുവെന്നറിയാന്‍ താല്‍പ്പര്യമില്ലെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.
വ്യക്തിജീവിതത്തിലേക്ക് ഒളിച്ചു നോക്കില്ലെന്ന് ആദര്‍ശം പറയാന്‍ കരുത്തുള്ള ഒറ്റ മാധ്യമവും ഇവിടെയില്ലാത്തതുകൊണ്ട് അങ്ങനെ ചെയ്യാന്‍ ധൈര്യമില്ല എന്നു തന്നെയാണ് വാസ്തവം. ഇവിടെയാണ് ഇന്ത്യന്‍ മാധ്യമവര്‍ഗ്ഗം തലകുനിക്കേണ്ടത്. സോണിയയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്?












Click it and Unblock the Notifications