കാമ്പസ് ചോദിക്കുന്നു 'ആരെടാ ഈ ട്രായ്?'

മൊബൈലില്‍ പണമില്ലാത്ത അവസരങ്ങളിലും കുറഞ്ഞ നിരക്കിലുള്ള എസ്എംഎസിലൂടെ സന്ദേശം കൈമാറാന്‍ കഴിയും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യുവസമൂഹത്തെയാണ് എസ്എംഎസ് നിയന്ത്രണം നേരിട്ടു ബാധിക്കുക.
സെപ്റ്റംബര്‍ 27 മുതല്‍ 100 സന്ദേശങ്ങളില്‍ക്കൂടുതല്‍ അയയ്ക്കരുതെന്ന ട്രായ് നിര്‍ദ്ദേശം വന്നത് നാട്ടിലെ എസ്എംഎസ് പ്രണയികളെ നിരാശരാക്കുകയാണ്. കോളെജ് വിദ്യാര്‍ഥികളാണ് ഇതില്‍ ഏറെ ക്ഷുഭിതരാകുന്നത്. എന്തിനും ഏതിനും എസ്എംഎസ് അയച്ചുകളിക്കുന്ന ഗാല്‍സും ഗൈസും സിം കാര്‍ഡ് എടുക്കുമ്പോള്‍ത്തന്നെ എത്ര എസ്എംഎസ് സൗജന്യമുണ്ടെന്നാണ് അന്വേഷിയ്ക്കുക.
ക്ലാസ് കഴിഞ്ഞ് വീട്ടില്‍പ്പോയാല്‍പ്പിന്നെ അസൈന്‍മെന്റിന്റെ കാര്യത്തിനും പിറ്റേന്നത്തെ ഡ്രസ്സിന്റെ കാര്യത്തിനും ശുഭരാത്രി ആശംസിക്കാനും എന്നുവേണ്ട പലതിനുമായി തലങ്ങും വിലങ്ങും എസ്എംഎസുകള്‍ പറക്കും. ഒരു ആയിരം എസ്എംഎസ് ഫ്രീയാണെങ്കില്‍ എല്ലാര്‍ക്കും സന്തോഷം. പക്ഷേ ഇനിയീ സൗജന്യത്തില്‍ കാര്യമില്ല. ഇത്തരം ഓഫറുകളെല്ലാം ട്രായ് തടയുകയാണ്.
അടുത്ത പേജില്‍












Click it and Unblock the Notifications