ടിന്റുമോനിനി എന്തോ ചെയ്യും

ഇനിയിതെല്ലാം പഴങ്കഥയാവുകയാണ്, ദിവസം 100ല്‍ക്കൂടുതല്‍ എസ്എംഎസ് അയയ്ക്കരുതെന്ന നിയമവുമായി വന്ന ട്രായിയെ ശപിക്കുകയാണ് കാമ്പസ്. എങ്ങനെ എണ്ണിപ്പിടിച്ച് നൂറെണ്ണമെന്ന കടമ്പ കടക്കാതെ നോക്കുമെന്നാണ് കാമ്പസ് കുട്ടികളുടെ ചോദ്യം.
100 എസ്എംസില്‍ കൂടുതല്‍ ഒരു സിമ്മില്‍ നിന്നു അയയ്ക്കാന്‍ അനുവദിക്കരുതെന്നാണ് ട്രായിയുടെ നിര്‍ദ്ദേശം. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 3,000 എസ്എംഎസില്‍ കൂടുതല്‍ അയയ്ക്കാനും ട്രായിയുടെ ചട്ടം അനുവദിക്കുന്നില്ല.
വിദ്യാര്‍ഥികള്‍ക്കൊപ്പം തന്നെ ദില്ലിയിലെയും മറ്റും സ്‌കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ അനിഷ്ടം രേഖപ്പെടുത്തിക്കഴിഞ്ഞു. സമയമാറ്റങ്ങളും, യോഗങ്ങളുമെല്ലാം രക്ഷിതാക്കളെ അറിയിക്കാനായി മിക്ക സ്‌കൂളുകാരും ആശ്രയിക്കുന്നത് എസ്എംഎസുകളെയാണ്. എന്നാല്‍ 100 എസ്എംഎസില്‍ കൂടരുതെന്ന നിയമം എല്ലാ കാര്യങ്ങളും അവതാളത്തിലാക്കുമെന്നാണ് ഇവര്‍ പറയുന്നത്.
വ്യക്തിഗത എസ്എംഎസ് നൂറിലേറെ അയയ്‌ക്കേണ്ട ഉപയോക്താക്കള്‍ ഇനി ഒന്നിലേറെ കണക്ഷനെടുക്കേണ്ടിവരും.
ആദ്യപേജില്‍












Click it and Unblock the Notifications