ക്രിസ്തുവിന് മുമ്പെത്തിയ ജൂതര്‍ ഇന്ത്യ വിടുന്നു

അസീറിയന്‍ അധിനിവേശകാലത്ത് 27 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇസ്രയേല്‍ വിട്ടുപോയ 10 ഗോത്രങ്ങളിലൊന്നാണ് മിസോറമിലും മണിപ്പൂരിലുമുള്ള മനശെ വിഭാഗമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് 1700ലധികം ജൂതന്മാര്‍ ഇസ്രയേലിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവരുടെ ജൂതത്വത്തില്‍ സംശയമുയര്‍ന്നപ്പോള്‍ 2007ലാണ് ഇത് നിര്‍ത്തിവച്ചത്.
എല്ലാ രാജ്യങ്ങളിലുമുള്ള ജൂതന്മാരെ അവിടേക്ക് ക്ഷണിക്കുന്ന ഇസ്രയേല്‍ സര്‍ക്കാര്‍ ഇവരെ താമസിപ്പിക്കാനെന്ന പേരിലാണ് കൂടുതല്‍ പലസ്തീന്‍ഭൂമി കൈയേറി കുടിയേറ്റനിര്‍മാണം വ്യാപിപ്പിക്കുന്നത്. പലസ്തീനിലെ ഇസ്രയേലി കുടിയേറ്റവ്യാപനത്തിനെതിരെ ലോകമെങ്ങും പ്രതിഷേധമുയരുമ്പോഴാണ് ഇന്ത്യന്‍ ജൂതന്മാര്‍ക്ക് പ്രവേശനം പുനരാരംഭിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നതെന്നും ശ്രദ്ധേയമാണ്.
ഇന്ത്യയിലെ ജൂതവംശജരുടെ തിരിച്ചുവരവിനെ ജറുസലമിലെ ഇവന്‍ജലിക്കല്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ആഹ്ലാദത്തോടെയാണു കാണുന്നത്. ചിന്നിച്ചിതറിപ്പോയവര്‍ തിരിച്ചുവരികയും യേശുക്രിസ്തുവിന്റെ രണ്ടാംവരവു സംഭവിക്കുകയും ചെയ്യും എന്ന ബൈബിള്‍ പ്രവചനം നിറവേറുന്ന നടപടിയായി അവര്‍ ഇതിനെ കണക്കാക്കുന്നു. ഇവരുടെ യാത്രാച്ചെലവു വഹിക്കുമെന്ന് ജറുസലമിലെ ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ എംബസി എന്ന സംഘടന അറിയിച്ചു. ഇന്ത്യയില്‍നിന്ന് ജൂതസംഘത്തെ ഇസ്രയേലില്‍ എത്തിക്കാന്‍ രണ്ടുകോടി ഡോളര്‍ (ഉദ്ദേശം 100 കോടി രൂപ) ചെലവുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications