കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി യോഗത്തില്‍ കയ്യാങ്കളി; അനുനയത്തിന് മമ്മൂട്ടി

  • By Lakshmi
Google Oneindia Malayalam News

Kairali Channel Logo
തിരുവന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഓഹരിയുടമകളുടെ യോഗത്തില്‍ കയ്യാങ്കളി. സമ്മാനപ്പൊതികള്‍ തികയാതെ വന്നതാണ് പ്രശ്‌നത്തിന് കാരണമായത്. ഒടുവില്‍ ചാനല്‍ ചെയര്‍മാനായ നടന്‍ മമ്മൂട്ടി ഇടപെട്ടാണ് പ്രശ്‌നക്കാരെ അനുനയിപ്പിച്ച് യോഗത്തിനെത്തിച്ചത്.

ആദ്യം യോഗത്തിന് എത്തിയ എഴുനൂറ്റമ്പതോളം പേര്‍ക്ക് ആയിരം രൂപ വില വരുന്ന പ്രഷര്‍കുക്കറും പിന്നാലെയെത്തിയ മുന്നൂറോളം പേര്‍ക്ക് ഇസ്തിരിപ്പെട്ടിയുമാണ് സമ്മാനമായി നല്‍കിയത്. തുടര്‍ന്ന് സമ്മാനങ്ങളില്‍ വിവേചനം കാണിച്ചുവെന്നാരോപിച്ച് ഇസ്തിരിപ്പെട്ടി കിട്ടിയവര്‍ ബഹളം തുടങ്ങി. പിന്നാലെ ഒന്നും ലഭിക്കാത്തവരും രംഗത്തെത്തിയതോടെ പ്രശ്‌നം കയ്യാങ്കളിയിലെത്തി.

രാവിലെ പത്തു മണിക്കു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടു ലക്ഷത്തിലേറെ വരുന്ന ഓഹരിയുടമകള്‍ക്കു കമ്പനി കത്തയച്ചിരുന്നു. എട്ടരയോടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു പ്രഷര്‍ കുക്കര്‍ സമ്മാനം ലഭിക്കുമെന്നു കമ്പനിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കും തലസ്ഥാനത്തെ സിപിഎം നേതാക്കള്‍ക്കും രഹസ്യവിവരവും ലഭിച്ചു.

ഇതനുസരിച്ചാണു കുറേപ്പേര്‍ രാവിലെ എത്തി സമ്മാനത്തിന് അര്‍ഹത നേടിയത്. വിവരമറിഞ്ഞു സമീപത്തുള്ള കേരള സര്‍വകലാശാല ആസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തി രജിസ്‌ട്രേഷന്‍ നടത്തി.

എട്ടു കൗണ്ടറുകളിലായിട്ടായിരുന്നു സമ്മാനവിതരണം. പത്തുമണിയോടെ 2600 പേര്‍ രജിസ്‌ട്രേഷന്‍ നടത്തി. കരുതിയിരുന്നത് 1500 സമ്മാനപ്പൊതികളും. ഇതോടെ കിട്ടിയതില്‍ വിവേചനം നേരിട്ടവരും കിട്ടാത്തവരും ബഹളം ആരംഭിക്കുകയായിരുന്നു. സമാധാനപ്പെടുത്താനെത്തിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറേയും മാര്‍ക്കിറ്റിഗ് മാനേജരേയും കൈയ്യേറ്റം ചെയ്യാന്‍ പോലും പ്രശ്‌നത്തിനിടെ ചിലര്‍ ശ്രമിച്ചു.

ഒടുക്കം സെക്യൂരിറ്റി ജീവനക്കാര്‍ ഓഹരിയുടമകളെ ഗേറ്റിനു പുറത്തേക്കു മാറ്റി. അവര്‍ റോഡില്‍ കുത്തിയിരിക്കുകയും 'മമ്മൂട്ടി നീതിപാലിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഈ സമയം ചെയര്‍മാനായ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കൈരളി ടവറിനുള്ളില്‍ ഭരണസമിതി യോഗം നടക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇടപെട്ട് ഓഹരിയുടമകളെ സമാധിനിപ്പിക്കുകയും യോഗത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

English summary
Violence occurred while the meeting of Malayalam Communication Ltd share holder. They agitated for the gift which were distributed in the meeting,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X