സൗമ്യ വധം: ഡോക്ടര്‍ ഉന്മേഷിനെ വീണ്ടും വസ്തരിക്കും

രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്താകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. സത്യസന്ധമായ മൊഴിയാണ് താന്‍ നല്‍കിയതെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഉന്മേഷ് പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഉന്മേഷിനെ വീണ്ടും വസ്തരിക്കാന്‍ കോടതി ഉത്തരവിട്ടത്. 15ന് വിചാരണയ്ക്കായി ഉന്മേഷ് ഹാജരാകണം.
തൃശൂര്‍ മെഡിക്കല്‍ കോളെജ് ഫോറന്‍സിക് മേധാവി ഡോക്ടര്‍ ഷെര്‍ളി വാസു നല്‍കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനതിരായി ഡോക്ടര്‍ ഉന്മേഷ് മൊഴി നല്‍കിയത് സൗമ്യ വധക്കേസില്‍ വഴിത്തിരിവായിരിക്കുകയാണ്. ഷേര്‍ളിയല്ല താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നാണ് ഉന്മേഷ് പറയുന്നത്. ഫൊറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഉന്മേഷ്. പ്രോസിക്യൂഷനെതിരായ ഇദ്ദേഹത്തിന്റെ മൊഴിയ്‌ക്കെതിരെ ഡോക്ടര്‍ ഷെര്‍ളിയും രംഗത്ത് വന്നിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളെജ് ഫോറന്‍സിക് വിഭാഗത്തിലെ അധികാരവടവലികളാണ് സൗമ്യ കേസിലും പ്രതിഫലിക്കുന്നതെന്നാണ് സൂചന. വിവാദമായ ഒരു കൊലപാതകക്കേസിലേയ്ക്ക് അധികൃതര്‍ തൊഴില്‍തര്‍ക്കങ്ങള്‍ വലിച്ചിഴയ്ക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്.












Click it and Unblock the Notifications