ദീപങ്ങള്‍ തെളിയുന്നതും കാത്ത് ശിവകാശി

ലാത്തിരിയും പൂത്തിരിയും പടക്കവുമെല്ലാം കത്തിച്ചും പൊട്ടിച്ചും ആഘോഷിയ്ക്കുമ്പോള്‍ അതെവിടെ നിന്ന് എങ്ങനെ വന്നുവെന്നോ അതിന് പിന്നിലുള്ള അദ്ധ്വാനമോ നമ്മള്‍ ആലോചിയ്ക്കാറില്ല. യമധര്‍മ്മനെ അരികെ നിര്‍ത്തി വെടിമരുന്ന് പുരകളിലിരുന്നുള്ള ശിവകാശിക്കാരുടെ അദ്ധ്വാനഫലമാണ് നമ്മള്‍ പൊട്ടിച്ചും കത്തിച്ചും ആഘോഷിയ്ക്കുന്നത്.
മരണത്തിന് മേല്‍ ഇച്ഛാശക്തി നേടുന്ന വിജയത്തിന്റെ ദിനമായാണ് രാജ്യത്ത് ചിലയിടങ്ങളില്‍ ദീപാവലി ആഘോഷം നടക്കുന്നുണ്ട്. ഒരുകണക്കിന് നോക്കിയാല്‍ ശിവകാശിക്കാരുടെ ദീപാവലിയ്ക്ക് ഈ വിശേഷണമാവവും ചേരുക. ഒരു നിമിഷം കൊണ്ടി പൊള്ളി തീരുന്ന മരണങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട് ശിവകാശിക്കാര്‍. എന്നിട്ടും വിശപ്പടക്കാനും നമ്മെയെല്ലാം സന്തോഷിപ്പിയ്ക്കാനുമായി ഇവര്‍ വെടിക്കെട്ടുപുരകളില്‍ ജീവിതം ജീവിച്ചുതീര്‍ക്കുകയാണ്.
രാജ്യത്ത് ഏറ്റവുമധികം പടക്ക നിര്‍മാണ യൂണിറ്റുകളുള്ള ശിവകാശിയില്‍ ഈ ദീപാവലി സീസണില്‍ മാത്രം 750-800 കോടി രൂപയുടെ പടക്കവ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. അനുമതിയോടെ പ്രവര്‍ത്തിയ്ക്കുന്ന 625 പടക്കശാലകള്‍ ഈ ചെറുപട്ടണത്തിലുണ്ട്. എന്നാല്‍ അനധികൃതമായി യൂണിറ്റുകള്‍ ഇതിന്റെ ഇരട്ടിയിലധികം വരും.
ഇന്ത്യയില്‍ പടക്കവ്യാപാരത്തിന്റെ എണ്‍പത് ശതമാനവും ഇവിടെയാണ് ഓരോ വര്‍ഷവും പതിനായിരം കോടിയ്ക്കടുത്ത് പടക്കകച്ചവടമാണ് ഇവിടെ നടക്കുന്നതെന്നറിയുക. ചെറുപട്ടണത്തിലെ ഭൂരിഭാഗത്തിന്റെയും ജീവിതം തീക്കളിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
അടുത്തപേജില്‍












Click it and Unblock the Notifications