വെളിച്ചമില്ലാത്ത ജീവിതങ്ങള്‍

തുച്ഛമായ കൂലിയ്ക്ക് ശിവകാശിയിലെ പടക്കഫാക്ടറികളില് പണിയെടുക്കുന്നവരില്‍ 75 ശതമാനവും സ്ത്രീ തൊഴിലാളികളാണ്. ജനതയുടെ നിരക്ഷരത എങ്ങനെ മുതലെടുക്കാമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ നഗരം. ബാലവേലയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈ നഗരത്തില്‍ 40000ത്തോളം കുഞ്ഞുങ്ങള്‍ പടക്കനിര്‍മാണത്തില്‍ ഏര്പ്പെട്ടിരിയ്ക്കുന്നതായാണ് മനിതം എന്നൊരു എന്‍ജിഒ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
കൂലിയ്ക്ക് പുറമെ ഓരോ ആഴ്ചയില്‍ 35 രൂപ വീതം ബനാന അലവന്‍സ് തൊഴിലാളികള്‍ക്ക് കൊടുക്കുന്നൊരു ഏര്‍പ്പാടുണ്ട് ഇവിടെ. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പ്രത്യേകിച്ച് അലൂമിനിയം പോലുള്ള വസ്തുക്കള്‍ ശരീരത്തിലേല്പ്പിയ്ക്കുന്ന ആഘാതം നേരിടാന്‍ പഴം നല്ലതാണെന്ന് തൊഴിലാളികള്‍ കരുതുന്നു. ശിവകാശിയിലെ കുട്ടികളുടെ കൈകളില്‍ കാണുന്ന മഞ്ഞനിറം മൈലാഞ്ചിയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഈ വ്യവസായത്തില്‍ പണിയെടുക്കുന്നവരുടെ ഓരോ കൈകളെയും മഞ്ഞയാക്കുന്നത് സയനൈഡാണ്.
ജീവിതം കാര്‍ന്നുതിന്നുന്ന തൊഴിലാണെന്നറിഞ്ഞിട്ടും വയറ്റിലെ ആളല്‍ അടക്കാന്‍ ശിവകാശിക്കാര് പടക്കവ്യാപാരത്തില്‍ തുടരുന്നു. ഈ ചെറുപട്ടണത്തിലെ ചിലകുടുംബങ്ങളുടെ കുത്തകയായ പടക്കനിര്മാണത്തിലൂടെ അതി ഭീമമായ ലാഭമാണ് അവര്‍ നേടുന്നത്.
അഞ്ച്-ആറ് രൂപ ചെലവ് വരുന്ന ഒരു ഫയര്‍ ക്രാക്കര്‍ ദീപാവലി വിപണയിലെത്തുമ്പോള്‍ വില 60-65 കടക്കും. മൂന്നുറും നാനൂറും ശതമാനം ലാഭമിട്ടാണ് ഇടത്തരക്കാര്‍ പടക്കങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നത്. അതിഭീമമായ ലാഭമൊന്നും ശിവകാശിയിലെ ജീവിതത്തിന് വെളിച്ചം പകരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ശബ്ദമലിനീകരണവും പരിസ്ഥിതി മലിനീകരണവുമുണ്ടാക്കാതെ ദീപാവലി ആഘോഷിക്കാന്‍ പടക്കങ്ങള്‍ ഒഴിവാക്കണമെന്ന പരിസ്ഥിതിവാദികളെ ഭീതിയോടെയാണ് ഇവിടത്തെ നാട്ടുകാര്‍ കാണുന്നത്. വെടിക്കോപ്പുകളില്ലെങ്കില് തങ്ങളുടെ അടുപ്പില്‍ തീ പുകയില്ലെന്ന് ഇവര്‍ക്കറിയാം. എന്തായാലും പരമ്പരാഗത പടക്കനിര്‍മാണത്തില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ശബ്ദത്തിനു നല്കുന്ന പ്രധാന്യം കുറച്ചു കാഴ്ചയ്ക്കു പ്രാധാന്യം നല്കുന്ന പടക്കങ്ങളാണ് ഇപ്പോള്‍ ഇവര്‍ കൂടുതലും നിര്‍മിക്കുന്നത്. ശബ്ദ മലിനീകരണമെന്ന പരിസ്ഥിതി വാദികളുടെ പരാതി ഇതുവഴി പരിഹരിക്കപ്പെടുന്നുവെന്നും ഇവര്‍ പറയുന്നു. പടക്ക നിര്‍മാതാക്കളില്‍ 40% മാത്രമേ ശബ്ദം കൂടുതലുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നുള്ളൂ.
മുന്‍പേജില്‍
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications