മധുരം കിനിയുന്ന കോഴിക്കോടന്‍ ദീപാവലി

നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. എല്ലാം തിന്മയ്ക്കുമേല്‍ നന്മ അന്തിമ വിജയം നേടുമെന്ന പൊതുതത്വത്തില്‍ ഊന്നയുള്ളവയാണ്.
വടക്കന്‍ ജില്ലകളില്‍ വയനാട്ടിലും കണ്ണൂരിലുമൊന്നും ദീപാവലിയ്ക്ക് കാര്യമായ ആഘോഷങ്ങളില്ല. ഒരു വിശേഷദിവസം എന്ന പരിഗണനമാത്രമേ ദീപാവലി ദിവസത്തിന് നല്‍കുന്നുള്ളു. എന്നാല്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും മറ്റും വിശേഷാല്‍ പൂജകള്‍ നടക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കോഴിക്കോടിന്റെ കാര്യം വ്യത്യസ്തമാണ്. കോഴിക്കോട് ജില്ലയില്‍(പ്രത്യേകിച്ചും കോഴിക്കോട് നഗരത്തിലും അതിന്റെ പ്രാന്തപ്രദേശത്തുള്ള സ്ഥലങ്ങളിലും) ദീപാവലി വലിയ വിശേഷമാണ്.
മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ കുടിയേറിയ ഗുജറാത്തികളുടെ സംസ്‌കാരമാകാം കോഴിക്കോട് നഗരത്തിന് മറ്റ് വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് ദീപാവലി പ്രധാനആഘോഷദിനമായി മാറിയത്. നൂറ്റാണ്ടുകളായി കോഴിക്കോട്ടുകാരായി ജീവിച്ചിട്ടും തങ്ങളുടെ സ്വന്തം സംസ്‌കാരത്തെ കൈവിടാത്തവരാണ് ഇവിടത്തെ ഗുജറാത്തി കുടുംബങ്ങള്‍.
നവരാത്രി, ദീപാവലി ആഘോഷങ്ങളെല്ലാം അതുകൊണ്ടുതന്നെ അവര്‍ക്ക് ഏറെ വിശേഷമാണ്. വര്‍ഷങ്ങളായി പതിവായി നടന്നപ്പോള്‍ കോഴിക്കോട്ടുകാരും അതില്‍ പങ്കുചേരുകയും അതിന്റെ ചില രീതികളും മറ്റും സ്വന്തം സംസ്‌കാരത്തിലേയ്ക്ക് സ്വീകരിക്കുകയായിരുന്നുവെന്നും വേണം കരുതാന്‍.
അടുത്ത പേജില്‍












Click it and Unblock the Notifications