സ്വാംശീകരിക്കപ്പെട്ട സംസ്‌കാരം

എന്നാല്‍ ഈ ആഘോഷങ്ങളെല്ലാം നാട്ടുകാര്‍ ഏറ്റെടുത്തു. പടക്കം പൊട്ടിയ്ക്കല്‍ അത്ര കേമമല്ലെങ്കിലും മധുരപലഹാരം വാങ്ങലും പുത്തനുടുപ്പ് വാങ്ങലുമെല്ലാം ദീപാവലിയ്ക്ക് പ്രധാനമാണ്. ചില ഭാഗങ്ങളില്‍ വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന ദീപാവലിയ്ക്ക് ഭാര്യവീട്ടിലേയ്ക്ക് ഭര്‍ത്താവ് എല്ലാവര്‍ക്കും പുത്തന്‍ തുണിത്തരങ്ങളും മധുരവും വാങ്ങി പോകുന്നത് വലിയ ചടങ്ങാണ്.
ഒപ്പം നഗരത്തില്‍ കൂട്ടമായി താമസിക്കുന്ന തമിഴ് ബ്രാഹ്ണ കുടുംബങ്ങളും ദീപാവലി കാര്യമായി ആഘോഷിക്കുന്നുണ്ട്. ഇപ്പോള്‍ കോര്‍പ്പറേഷന്‍ എല്ലാ വര്‍ഷവും വീട്ടുകാര്‍ക്കും കടക്കാര്‍ക്കുമായി ദീപാലങ്കാര മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഒപ്പം മറുനാടന്‍ വസ്തുക്കളുമായി നടക്കുന്ന പ്രദര്‍ശനങ്ങളും മറ്റും കോഴിക്കോടിന്റെ ദീപാവലിയെ മറ്റെല്ലാ ആഘോഷങ്ങളുമെന്നപോലെ കമ്പോളവല്‍ക്കരിച്ചുകഴിഞ്ഞു.
ആദ്യപേജില്‍












Click it and Unblock the Notifications