Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസ്‌കൗണ്ടുകളും സ്‌കീമുകളും

Special offer
ക്യാഷ് ഡിസ്‌കൗണ്ടുകളാണ് ഏറ്റവും ആകര്‍ഷകം. റീട്ടെയില്‍ കടക്കാരന്‍ തന്റെ ലാഭത്തില്‍ നിന്ന് കുറച്ചു തുക കട്ട് ചെയ്ത് ഡിസ്‌കൗണ്ടായി നല്‍കും. അല്ലെങ്കില്‍ ഉല്‍സവസീസണിനുവേണ്ടി കമ്പനികള്‍ റീട്ടെയിലര്‍മാര്‍ക്ക് പ്രത്യേക കിഴിവുകള്‍ നല്‍കും. ക്യാഷ് ഡിസ്‌കൗണ്ട് ഒരു വിധം എല്ലാ കടക്കാരും നല്‍ക്കുന്ന ഒന്നാണ്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ, 50 ശതമാനം കിഴിവ് എന്നിവ ഈ വിഭാഗത്തില്‍ പെട്ട ആകര്‍ഷകമായ പ്രലോഭനങ്ങളാണ്.

മറ്റൊരു രീതി ഉപഭോക്താവില്‍ നിന്ന് പണം ഘട്ടം ഘട്ടമായി വാങ്ങുകയും അതിനുവരുന്ന അധികബാധ്യത റീട്ടെയിലര്‍ ഏറ്റെടുക്കുകയും ചെയ്യുകയെന്നതാണ്. ലോണ്‍ ഡിസ്‌കൗണ്ട്, ഇഎംഐ, പൂജ്യം ശതമാനം പലിശ തുടങ്ങിയ സ്‌കീമുകളില്‍ ചില കുതന്ത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

ഉദാഹരണത്തിന് 30000 രൂപ വിലയുള്ള ഒരു ഐപാഡ് നിങ്ങള്‍ വാങ്ങുകയാണെങ്കില്‍ അതിനുള്ള പ്രോസസിങ് ചാര്‍ജ്ജായി 1500 രൂപ നല്‍കണം. ബാക്കി തുക 5000 രൂപയുടെ ആറുതവണകളായി നല്‍കിയാല്‍ മതി. ഇതേ സാധനം റെഡി ക്യാഷായി വാങ്ങുകയാണെങ്കില്‍ 10 ശതമാനം കിഴിവ് കിട്ടുമെന്നിരിക്കട്ടെ പ്രതിമാസ അടവുകളിലൂടെ വാങ്ങുമ്പോള്‍ നഷ്ടം 4500 രൂപയാണ്.

മറ്റൊരു രീതിയില്‍ പറയുമ്പോള്‍ 16.60 ശതമാനം പലിശയായി നിങ്ങള്‍ കൊടുക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം പൂജ്യം ശതമാനം പലിശനിരക്കില്‍ എന്നത് കമ്പനിയുടെ ഓഫറാണോ റീട്ടെയില്‍ ഓഫറാണോ എന്നതാണ്. പണം കൊടുത്ത് സാധനം വാങ്ങുകയാണെങ്കില്‍ എത്ര പരമാവധി കിഴിവു കിട്ടുമെന്ന് അന്വേഷിക്കുന്നതും നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+