വേശ്യാലയത്തില്‍ ഇടപാടുകാരന്‍ രക്ഷകനായി

കഴിഞ്ഞ ദിവസം മുംബൈയിലെ ചുവന്ന തെരിവില്‍ നിന്നും ഇത്തരത്തില്‍ ഒരു നാടകീയമായ രക്ഷപ്പെടല്‍ നടന്നു. സിനിമാക്കഥയെപ്പോലും വെല്ലുന്ന ഈ സംഭവത്തിലൂടെ ബാംഗ്ലൂരില്‍ നിന്നുള്ള വിവാഹിതയായ ഒരു യുവതിയും ഒപ്പം മൂന്നുപെണ്‍കുട്ടികളുമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.
വേശ്യാലയം നടത്തിപ്പുകാരിയ്ക്ക് പണം നല്‍കി സ്വന്തം ആവശ്യത്തിനെത്തിയ ഒരു ഇടപാടുകാരനാണ് യുവതിയുടെ കദനകഥകേട്ട് കരളലിഞ്ഞ് അവരെ രക്ഷിക്കാന്‍ തയ്യാറായത്.
ഒക്ടോബര്‍ ഏഴിന് ബാംഗ്ലൂര്‍ നഗരത്തിന് പുറത്തുള്ള സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന യുവതിയാണ് വഴിയില്‍ നിന്നും പരിചയപ്പെട്ടയാളുടെ വലയില്‍ വീണ് മുംബൈയിലെ ചുവന്ന തെരുവില്‍ എത്തിയത്.
തീവണ്ടി കാത്തുനില്‍ക്കേ ഒരാളെത്തി യുവതിയോട് സൗഹൃദം കാണിച്ചു. സംസാരിച്ച് കൂടുതല്‍ അടുത്തപ്പോള്‍ അപരിചിതന്‍ ചായയ്ക്ക് ക്ഷണിച്ചു. ഇയാള്‍ കൊണ്ടുവന്ന ചായ യുവതി കുടിച്ചു. ഇത്രയും മാത്രമേ യുവതിയ്ക്ക് ഓര്‍മ്മയുള്ളു.
അടുത്തപേജില്‍












Click it and Unblock the Notifications