ഭാര്യയെ രക്ഷിക്കാന്‍ വേശ്യാലയത്തില്‍

ഇതിനിടെ കച്ചവടം ഉറപ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ യുവതിയെ ഖേത്‌വാടി ഏരിയയിലെ ജമുനാമാന്‍ഷനിലേക്കു കൊണ്ടുപോയി അവിടെയുള്ള ഒരു വേശ്യാലയമുടമയ്ക്ക് നല്‍കുകയായിരുന്നു.
വേശ്യാലയത്തിലെ ആദ്യദിനത്തില്‍ തന്നെ സമീപിച്ച ഇടപാടുകാരനോട് മറ്റൊന്നുമാലോചിക്കാതെ തന്റെ കഥ പറഞ്ഞ് രക്ഷിക്കണമെന്ന് യുവതി അപേക്ഷിക്കുകയായിരുന്നു. ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ വിവരമറിയിക്കുകയും അങ്ങനെ അവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയുമായിരുന്നു.
ഭര്‍ത്താവ് വൈകാതെതന്നെ മുംബൈയില്‍ എത്തുകയും ഇടപാടുകാരനായി ചമഞ്ഞ് വേശ്യാലയത്തിലെത്തി ഭാര്യയെ കണ്ട് വിവരങ്ങള്‍ അറിയുകയും ചെയ്തു.
പിന്നീട് പുറത്തെത്തി പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ഒക്‌ടോബര്‍ 23ന് പൊലീസ് ഒരുക്കിയ കെണിയില്‍ വേശ്യാലയം ഉടമ വീഴുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മുന്ന് പെണ്‍കുട്ടികളെയും പൊലീസ് രക്ഷിച്ചു. വേശ്യാലയ നടത്തിപ്പുകാരി സുനിത പൂജാരിയെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇതിനിടെ കഥാനായികയും ഭര്‍ത്താവും തിരികെ ബാംഗ്ലൂരിലേയ്ക്ക് പോരുകയും ചെയ്തു.
ആദ്യപേജില്‍












Click it and Unblock the Notifications