എന്തിനാണ് ഈ ഡാറ്റകള്‍ ഉപയോഗിക്കുന്നത്?

ഒരു മനുഷ്യനെ പോലെ ഫേസ്ബുക്കില്‍ നുഴഞ്ഞുകയറാനുള്ള അതിലെ ഡാറ്റകള്‍ ശേഖരിക്കാനും എക്കൗണ്ട് താറുമാറാക്കാനും സോഷ്യല്‍ബോട്ടുകള്‍ക്ക് സാധിക്കും. ഇവ കംപ്യൂട്ടര്‍ വൈറസുകളേക്കാളും അപകടകാരികളാണ്.
അതുപോലെ തന്നെ ഡാറ്റകളില്‍ നിന്നു കൂട്ടുകാരുടെ കൂട്ടുകാരെ ശേഖരിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നതോടെ അവരില്‍ 60 ശതമാനം പേരും വ്യാജ ഐഡികളെ കൂട്ടുകാരാക്കും. കൂട്ടുകാരന്റെ കൂട്ടുകാരനല്ലേ എന്നായിരിക്കും റിക്വസ്റ്റ് സ്വീകരിക്കുമ്പോള്‍ മനസ്സിലുള്ള ചിന്ത. പക്ഷേ, ഇതോടെ ഈ എക്കൗണ്ടുകളിലുള്ള ഫോട്ടോകളും വീഡിയോകളും പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകളും ഇമെയിലുകളും ബോട്ട് കൈവശപ്പെടുത്തി കഴിഞ്ഞിരിക്കും.
തട്ടിപ്പിലൂടെ കൈവശപ്പെടുത്തുന്ന ഈ ഡാറ്റകള്‍(പ്രധാനമായും ഇയെിലുകളും ഫോണ്‍ നമ്പറുകളും)പൊന്നും വിലയ്ക്ക് ഏറ്റെടുക്കാന്‍ പരസ്യ കമ്പനികള്‍ തയ്യാറാണ്. ഇനി നല്ല വീഡിയോകളും ഫോട്ടോകളുമുണ്ടെങ്കില്‍ പോണ്‍ സൈറ്റുക്കാര്‍ക്കും താല്‍പ്പര്യം കാണും.
102 സോഷ്യല്‍ ബോട്ടുകളുടെ സഹായത്തോടെ ഒരാഴ്ചകൊണ്ട് ഓരോ എക്കൗണ്ടിലും 3000 കൂട്ടുകാരെ നിഷ്പ്രയാസം ഉണ്ടാക്കാന്‍ സംഘത്തിനു സാധിച്ചു.
മുന്‍ പേജുകളില്‍ വായിക്കുക












Click it and Unblock the Notifications