കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ പ്രശ്‌നം പരിഹരിച്ചേനെ: മോഡി

Google Oneindia Malayalam News

Narendra
അഹമ്മദാബാദ്: സ്വാതന്ത്ര്യത്തിനുശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കാശ്മീര്‍ പ്രശ്‌നമോ രാജ്യത്ത് വര്‍ഗ്ഗീയകലാപങ്ങളോ തുടരില്ലായിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.

അഹമ്മദാബാദിലെ സ്വാമിനാഥന്‍ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുയായികളും ബിജെപിയും തന്നെ പലപ്പോഴും മോഡിയെ ജൂനിയര്‍ സര്‍ദാര്‍ എന്നു വിശേഷിപ്പിക്കാറുണ്ട്.

പട്ടേല്‍ ജീവനോടെയുണ്ടെങ്കില്‍ കാര്യങ്ങള്‍ എങ്ങനെയിരിക്കും കൈകാര്യം ചെയ്യുകയെന്ന് ജനങ്ങള്‍ ഇപ്പോഴും ചിന്തിക്കുന്നുണ്ട്. പ്രതിസന്ധികള്‍ മുന്നിലെത്തുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന പേര് പട്ടേലിന്റെതായിരിക്കും. അദ്ദേഹം രാജ്യത്തിനു ചെയ്ത സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഓരോ ഗുജറാത്തിയുടെ മനസ്സും അഭിമാനപൂരിതമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

പട്ടേലിന്റെ ഒരു പടുകൂറ്റന്‍ പ്രതിമ നര്‍മദ ജില്ലയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായിരിക്കും അത്.

പട്ടേല്‍ ആഭ്യന്തരമന്ത്രിയായിരുന്നെങ്കില്‍ ഇപ്പോള്‍ പാകിസ്താന്റെ അധീനതയിലുള്ള കാശ്മീര്‍ പ്രദേശം എന്നോ തിരിച്ചുപിടിച്ചിട്ടുണ്ടാവുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അഭിപ്രായപ്പെട്ടു.

മുന്‍ പേജില്‍ വായിക്കുക

പട്ടേല്‍ പരസ്യം പേരിന്, ഇന്ദിരയ്ക്ക് പരസ്യപ്രളയംപട്ടേല്‍ പരസ്യം പേരിന്, ഇന്ദിരയ്ക്ക് പരസ്യപ്രളയം

English summary
Gujarat Chief Minister Narendra Modi today said that had Sardar Vallabhbhai Patel been the first prime minister of India, the country would have been relieved of problems such as Kashmir and communalism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X