കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടേല്‍ പരസ്യം പേരിന്, ഇന്ദിരയ്ക്ക് പരസ്യപ്രളയം

Google Oneindia Malayalam News

Sardar
ന്യൂഡല്‍ഹി: നവഭാരത ശില്‍പ്പി എന്നു വിശേഷിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോട് കേന്ദ്രസര്‍ക്കാറിന് ചിറ്റമ്മനയം. അതേ സമയം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനം കൂടിയായ ഒക്ടോബര്‍ 31 വിപുലമായ പരിപാടികളോടെയാണ് സര്‍ക്കാര്‍ ആചരിച്ചത്.

കേന്ദ്രസര്‍ക്കാറിന്റെ പരസ്യങ്ങള്‍ റിലീസ് ചെയ്യുന്ന കാര്യത്തില്‍ പോലും കാര്യമായ വേര്‍തിരിവ് കാണിച്ചു. കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയെ ഓര്‍മ്മിക്കുന്നതിനുവേണ്ടി പരസ്യം കൊടുക്കാന്‍ മല്‍സരിച്ചപ്പോള്‍ പട്ടേലിനു വേണ്ടി ഒരു വഴിപാട് പരസ്യമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സര്‍ക്കാര്‍ നിലപാടിനെ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായി വിമര്‍ശിച്ചു.

ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന പട്ടേല്‍ 1875 ഒക്ടോബര്‍ 31 ഗുജറാത്തിലാണ് ജനിച്ചത്. സ്വാതന്ത്ര്യാനന്തരം ആഭ്യന്തരമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പട്ടേല്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഒരു പക്ഷേ, ഇന്നു കാണുന്ന രൂപത്തിലായിരിക്കില്ല. ഇന്ത്യയിലോ പാകിസ്താനിലോ ചേരാനുള്ള സ്വാതന്ത്ര്യം നാട്ടുരാജ്യങ്ങള്‍ക്കു നല്‍കി കൊണ്ട് ബ്രിട്ടണ്‍ വിടവാങ്ങുമ്പോള്‍ ആഭ്യന്തരയുദ്ധത്തിലേക്ക് ഉപഭൂഖണ്ഡം നീങ്ങുമെന്നാണ് ലോകം പ്രതീക്ഷിച്ചത്.

നയതന്ത്രവും ഭീഷണിയും സൈനികനടപടികളും ചേര്‍ത്ത് പട്ടേല്‍ നടത്തിയ നീക്കങ്ങള്‍ അറുനൂറില്‍ പരം നാട്ടുരാജ്യങ്ങളില്‍ ഭൂരിഭാഗത്തെയും വരുതിയിലാക്കാന്‍ പട്ടേലിനു സാധിച്ചു. 1950 ഡിസംബര്‍ 15നാണ് പട്ടേല്‍ അന്തരിച്ചത്.

അടുത്ത പേജില്‍ വായിക്കുക

കാശ്മീര്‍ പ്രശ്‌നം പരിഹരിച്ചേനെ: മോഡികാശ്മീര്‍ പ്രശ്‌നം പരിഹരിച്ചേനെ: മോഡി

English summary
Government remember,India’s first home minister Sardar Vallabhbhai Patel by issuing “only one advertisement” to mark his birth anniversary while releasing “dozens of advertisements” in tribute to former prime minister Indira Gandhi on her martyrdom day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X