ആരാണ് ആ കറുത്ത ആട്ടിന്‍കുട്ടി?

അപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കെസി വേണുഗോപാല്‍, ഇ അഹമ്മദ്, കെവി തോമസ് എന്നിവരെ നമുക്ക് ഒഴിവാക്കാം.
ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വിസ് ബാങ്കിലിടാന്‍ മാത്രം പണമുണ്ടാക്കാന്‍ 'സമയം' കിട്ടിയിട്ടില്ല. അങ്ങനെ വരുമ്പോള്‍ എംബി രാജേഷ്, പി കെ ബിജു, പീതാംബരകുറുപ്പ്, എംകെ രാഘവന്, ആന്റോ ആന്റണി എന്നിവര്‍ക്കും ക്ലീന്‍ ചിറ്റ് നല്കാന് സാധിക്കും. ജോസ് കെ മാണിയെ അങ്ങനെ പെട്ടെന്ന് ഒഴിവാക്കാന്‍ പറ്റില്ല. കാരണം പിതാവ് കെഎം മാണി കൊല്ലങ്ങളായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണ്.
കെ സുധാകരന്, കൊടികുന്നില്‍ സുരേഷ്, എംഐ ഷാനവാസ്, എ സമ്പത്ത്, പി കരുണാകരന്, കെപി ധനപാലന് എന്നിവരെ പരിഗണിക്കുയാണെങ്കില്‍ അവര്‍ സ്വിസ് കണക്ഷന് ഇഷ്ടപ്പെടുന്ന കൂട്ടത്തിലല്ല എന്നു ചിന്തിക്കുന്നവരായിരിക്കും കൂടുതലുള്ളത്. പിന്നെയുള്ളത് ശശിതരൂരാണ്. ധാരാളം വിദേശബന്ധങ്ങളുണ്ട്. സാധ്യതയുമുണ്ട്. പക്ഷേ, സ്വിറ്റ്സര്ലന്റിനേക്കാളും തരൂരിന് ഇഷ്ടം അമേരിക്കന്‍ ബാങ്കുകളോടായിരിക്കുമെന്നതാണ് പിന്നാമ്പുറ സംസാരം. മറ്റൊരു കാര്യം എംപി എന്നു തന്നെയാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശശിതരൂരാണെങ്കില്‍ മുന്‍ മന്ത്രി കൂടിയാണ്.
പിടി തോമസിന്റെയും ഇടിമുഹമ്മദ് ബഷീറിന്റെയും പേരുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടു പേരും സംശയത്തിന് അതീതരാണ്. ബാക്കിയുള്ളത് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ചെയര്മാന് പി സി ചാക്കോയാണ്. അതും ടുജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍.
രാജ്യസഭാ എംപിമാരെ പരിഗണിക്കുകയാണെങ്കില്‍ എകെ ആന്റണിയും വയലാര്‍ രവിയും മന്ത്രിമാരാണ്. പിന്നെ ടിഎന്‍ സീമ, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ പുതുമുഖങ്ങളും. പി രാജീവ്, പി ആര് രാജന്, എംപി അച്യുതന്, പിജെ കുര്യന്, കെ ഇ ഇസ്മായില്‍ എന്നിവര്‍ യൂറോപ്പില്‍ കയറി കളിക്കുന്നവരാണെന്ന് തോന്നുന്നുമില്ല. ആലോചിച്ചു കണ്ടു പിടിക്കാമെന്നു കരുതണ്ട. കാത്തിരുന്നു തന്നെ കാണണം.
മുന്‍ പേജില്‍ വായിക്കുക
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications