വിവാദപ്രസംഗം: ചാണ്ടി ന്യായീകരിക്കുന്നു

നായനാര്‍എം.എ കുട്ടപ്പന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് സമാനമായ വിധിയുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവാദ പ്രസംഗ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ിരിപ്പിടത്തില്‍ ഇരുന്ന് സഭയില്‍ ബഹളം വച്ചു. ഇതേ തുടര്‍ന്ന് സഭ 11മണിവരെ നിര്‍ത്തിവച്ചു.
ജാതിപ്പേരു വിളിച്ചു എന്ന പരാതി ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. തിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി, പി.സി ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് പരാതി ലഭിച്ചതായി അറിയിച്ചു. എന്നാല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
എ.കെ ബാലനെ 'എടാ പൊട്ടാ' എന്നു വിളിച്ച ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്നും കോടിയേരി ഉന്നയിച്ചു. മന്ത്രി ഗണേഷനെ ബാലന്‍ മിസ്റ്റര്‍ ഗണേശന്‍ എന്നു വിളിച്ചതില്‍ തെറ്റില്ല, തമ്പുരാന്‍ ഗണേഷന്‍ എന്നു വിളിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം ിയമസഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ വാച്ച് ആന്റ് വാര്‍ഡിനെ പ്രതിപക്ഷ അംഗങ്ങള്‍ ആക്രമിച്ചുവെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ജോര്‍ജ് സ്പീക്കറുടെ റൂളിംഗ് മറികടന്നുവെന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ഇത് ശരിയായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications