ഭാര്യയെ തടിപ്പിക്കാന്‍ മരുന്ന്; പ്രവാസിയ്ക്ക് തടവ്

എന്നാല്‍ ബ്രിട്ടനിലുള്ള ഒരു ഇന്ത്യന്‍ വംശജന്‍ ഇതിന് പുതിയൊരു ആയുധം കണ്ടെത്തി. ഭാര്യയെ വീട്ടില്‍ അടക്കിയിരുത്താനായി ഇദ്ദേഹം ഭാരം കൂടാനുള്ള മരുന്ന് രഹസ്യമായി അവര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. സംഭവം പൊളിഞ്ഞതോടെ കഴിഞ്ഞ ദിവസം കോടതി അദ്ദേഹത്തിന് 12മാസത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ലിസെസ്റ്ററില്‍ സ്ഥിരതാമസമാക്കിയ ദാല്‍വാരാ സിംഗിനെയാണു പ്രാദേശിക കോടതി ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കാന്‍ രണ്ടു വര്‍ഷത്തെ സമയപരിധി കോടതി നിശ്ചയിച്ചു. ഈ സമയം ഭാര്യയെ കാണുന്നതില്‍നിന്ന് സിംഗിനെ വിലക്കിയ കോടതി ഗാര്‍ഹിക പെരുമാറ്റ പരിപാടിയില്‍ പങ്കെടുക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്.
കുട്ടികളെ നോക്കാനും ഭക്ഷണമുണ്ടാക്കാനുമായി ഭാര്യയെ വീട്ടിലിരുത്താനാണ് സിംഗ് ഭാര്യക്കു തടികൂടാനുള്ള മരുന്നു നല്‍കിയത്. 17 വര്‍ഷം മുന്‍പ് വിവാഹം കഴിച്ച സിംഗിന് രണ്ടു കുട്ടികളുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഭക്ഷണത്തിലും പാനീയത്തിലും കലര്‍ത്തി നല്‍കിയ മരുന്നു കഴിച്ച ഭാര്യയുടെ തടി കൂടി.
ഇവര്‍ വീ്ട്ടിലിരിപ്പുമായി. പാര്‍ട്ടിക്കോ പാര്‍ക്കിലോ മറ്റ് അത്യാവശ്യത്തിനോ വീട്ടില്‍നിന്നിറങ്ങാനാകാത്ത അവസ്ഥ. ഇതോടെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ പലതും പറഞ്ഞ് സിംഗ് നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
ഒടുവില്‍ വീടിനുള്ളില്‍ പൂട്ടിയിട്ട കബോര്‍ഡില്‍നിന്ന് ഭാരംകൂട്ടാനുള്ള മരുന്നു കണ്ടെത്തിയ ഭാര്യ പോലീസിനെ വിവരം അറിയിച്ചതോടെയാണു സിംഗ് കുടുങ്ങിയത്.












Click it and Unblock the Notifications