കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണം മുടക്കാന്‍ യുവാവ് അച്ഛനെ കൊന്നു

  • By Lakshmi
Google Oneindia Malayalam News

Murder
കോലഞ്ചേരി: തന്റെ ഇഷ്ടം നോക്കാതെ നിശ്ചയിച്ച വിവാഹം മുടക്കാന്‍ മകന്‍ പിതാവിനെ കഴുത്തുഞെരിച്ചുകൊന്നു. ബുധനാഴ്ച രാത്രി മഴുവന്നൂരില്‍ കൊല്ലപ്പെട്ട കണ്ണന്റെ(60) മകന്‍ മണികണ്ഠനാണ്(32) കൊലക്കുറ്റം സമ്മതിച്ച് അതിന്റെ കാരണം വെളിപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി 9.45നാണ് മദ്യലഹരിയില്‍ മണികണ്ഠന്‍ അച്ഛനെ കൊന്നത്. കൃത്യം നടത്തിയശേഷം ഇയാള്‍ കുന്നത്തുനാട് പോലീസില്‍ കീഴടങ്ങുകയായിരുന്നു. നിശ്ചയിച്ച മൂന്നു വിവാഹങ്ങളും മുടക്കിയിട്ടും പിതാവ് തനിക്കായി നാലാം വിവാഹം നിശ്ചയിച്ചതിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്നു പ്രതി പോലീസിനു മൊഴി നല്‍കി.

പൂക്കാട്ടുപടി സ്വദേശിനിയുമായി മണികണ്ഠന്റെ വിവാഹം ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടെ ബുധനാഴ്ച രാത്രി ഈ വിവാഹത്തില്‍നിന്നു പിന്‍മാറുകയാണെന്ന് പറഞ്ഞ് ഇയാള്‍ പിതാവിനെ സമീപിച്ചു.

ഇക്കാര്യത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ മദ്യലഹരിയിലായിരുന്ന താന്‍ പിതാവിനെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. കൃത്യത്തിനുശേഷം അയല്‍വാസിയുടെ ഓട്ടോറിക്ഷ വിളിച്ച് രാത്രി 10.30ന് കുന്നത്തുനാട് പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി സി.ഐ. ബാബുവിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

മേസ്തിരിപ്പണിക്കാരനായ ഇയാള്‍ നേരത്തേ നിശ്ചയിച്ചുറപ്പിച്ചിരുന്ന മൂന്നു വിവാഹങ്ങളില്‍നിന്ന് അവസാന നിമിഷം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പിന്‍വാങ്ങിയിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാള്‍ സുഹൃത്തുക്കളുടെ വലയില്‍പ്പെട്ടിരിക്കുകയാണെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ മണികണ്ഠനെ റിമാന്‍ഡ് ചെയ്തു.

English summary
A 32 year old youth from Kolenchery at Eranakulam district killed his father to block his marriage which is decided for coming Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X