Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ഉടന്‍ അധ്യക്ഷ പദവി ഒഴിയും

Sonia Gandhi
ദില്ലി: സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നതായി റിപ്പോര്‍ട്ട്. മകനും ഇപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കുമെന്നും ഇത് അധികം വൈകാതെ തന്നെയുണ്ടാകുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തുമ്പോള്‍ സോണിയ യുപിഎയുടെ ഉപദേശകയെന്ന പദവിയിലേയ്ക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത രോഗം തന്നെയാണ് സോണിയയുടെ ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്നാണ് സൂചന.

രാഹുല്‍ പ്രവര്‍ത്തക സമിതി പ്രസിഡന്‍ാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിന് പകരം അദ്ദേഹത്തെ എഐസിസി അധ്യക്ഷനായിത്തന്നെ അവരോധിക്കാമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. രാഹുലിനിപ്പോള്‍ 41 വയസ്സുണ്ട്. മുമ്പ് 1984ല്‍ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നാല്‍പതാംവയസ്സിലായിരുന്നു രാജീവ് ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്.

പിന്നീട് രാജീവ് വധത്തിന് ശേഷം 1998 മാര്‍ച്ച് 14ന് ഒരു നിര്‍ണായകഘട്ടത്തിലാണ് സോണിയ പാര്‍ട്ടിനേതൃത്വം ഏറ്റെടുത്തത്. സോണിയയുടെ പിന്നീടുള്ള കഠിനപ്രയത്‌നം തന്നെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രണ്ടുവട്ടമായി യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറാന്‍ വഴിതെളിയിച്ചത്.

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുലിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാനാ്ണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതിന് മുമ്പായി അഞ്ചു സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നിന്നുതന്നെ രാഹുലിന്റെ ജനപിന്തുണയുയര്‍ത്തുകയെന്നതും പാര്‍ട്ടിയുടെ പദ്ധതിയില്‍പ്പെടുന്നു. ഇതിന് മുന്നോടിയാട്ടാവും രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+