പീഡനം: താന്ത്രികന്‍ കസ്റ്റഡിയില്‍ നിന്നുചാടിപ്പോയി
ദില്ലി: മാനഭംഗശ്രമക്കേസില്‍ അറസ്റ്റിലായ താന്ത്രികന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ദില്ലി പൊലീസ് അറസ്റ്റുചെയ്ത ഷാമി അഹ്മദ് റിസ് വിയാണ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്.
ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ ഇയാള്‍ ചാടിപ്പോയതോടെ നാട്ടുകാരുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇയാള്‍ കുറ്റക്കാരനാണോയെന്നറിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഉത്തം നഗറിലെ ഓം വിഹാര്‍ ഭാഗത്ത് താന്ത്രിക സ്ഥാപനം നടത്തിവരുന്ന ഇയാളുടെ അടുത്ത് എന്തോ കര്‍മ്മത്തിനായി എത്തിയ യുവതിയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉന്നയിച്ചത്.
ഇയാളെ കാണാന്‍ മുറിയ്ക്കകത്ത് കയറിയപ്പോഴാണ് തന്നെ അപമാനിക്കാന്‍ ശ്രമം നടന്നതന്നാണ് യുവതിയുടെ പറയുന്നത്. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപത്തുള്ളവര്‍ സ്ഥാപനത്തിനുള്ളില്‍ കയറി താന്ത്രികനെ പിടികൂടി മര്‍ദ്ദിക്കുകയും പൊലീസില്‍ വിവരം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ദീന്‍ദയാല്‍ ഉപാദ്ധ്യായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് ഇയാള്‍ കടന്നുകളഞ്ഞത്.












Click it and Unblock the Notifications