സോപ്പിനുള്ളില്‍ ചിപ്പ്: സര്‍വ്വേ വിവാദത്തില്‍

ഒരു രാജ്യാന്തര കമ്പനിയാണ് സോപ്പിനുള്ളിലും മഗ്ഗിനുള്ളിലും ഇലക്ട്രോണിക് ചിപ്പ് വച്ച് സര്‍വ്വേ നടത്തിയത്. ബീമാപള്ളി പോലൊരു തീരദേശ പ്രദേശത്ത് ഇത്തരമൊരു സര്‍വ്വേ നടത്തുന്നതിന് ഇവര്‍ ആരോഗ്യവകുപ്പിന്റേയോ പൊലീസിന്റേയൊ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ചെറിയ രീതിയില്‍ നടത്തിയ സര്‍വ്വേയായതിനാലാണ് ആരോഗ്യവകുപ്പിന്റേയും മറ്റും അനുമതി വാങ്ങാതിരുന്നതെന്നാണ് സര്‍വ്വേ നടത്തിയവര്‍ നല്‍കുന്ന വിശദീകരണം.
ബീമാപള്ളിയിലെ 15 വീടുകളും വലിയതുറയിലെ 15 വീടുകളും ഉള്‍പ്പെടെ 30 വീടുകളില്‍ മാത്രമേ സര്‍വ്വേ നടത്തിയിട്ടുള്ളൂ എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. ഇതിനായി ജനങ്ങളില്‍ നിന്ന് സമ്മത പത്രം വാങ്ങിയിരുന്നുവെന്നും സര്‍വ്വേ നടത്തുന്നതില്‍ നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ സോപ്പിനുള്ളില്‍ ഇലക്ട്രോണിക് ചിപ്പ് വച്ച് സര്‍വ്വേ നടത്തുന്നതില്‍ തങ്ങള്‍ക്ക് ദുരൂഹത തോന്നിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍വ്വേയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.
സോപ്പിന്റെ ഉപയോഗത്തെ കുറിച്ച് പഠിയ്ക്കുന്നതിന് മഗ്ഗിനുള്ളില്‍ ഇലക്ട്രോണിക് ചിപ്പ് വച്ചതെന്തിനാണെന്ന ചോദ്യത്തിന് കമ്പനി അധികൃതര്‍ക്ക് ഉത്തരമില്ല.
അടുത്ത പേജില്‍












Click it and Unblock the Notifications