ആര്യങ്കാവില്‍ കേരള ബസുകള്‍ക്ക് കല്ലേറ്
ആര്യങ്കാവ്: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ആര്യങ്കാവിനടുത്ത് പുളിയറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. ബസ് ജീവനക്കാര്‍ക്കുനേരെയും ആക്രമണമുണ്ടായി.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടടുത്താണ് ആക്രമണമുണ്ടായത്. തെങ്കാശിയില്‍ നിന്നും പമ്പയിലേയ്ക്കും കോട്ടയത്തേയ്ക്കും പുറപ്പെട്ട ബസുകള്‍ക്കുനേരെയാണ് കല്ലേറുണ്ടായത്.
കല്ലേറിയില്‍ ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് ബസുകള്‍ കേരളത്തിലേക്കു കടത്തി വിട്ടത്. സംഭവത്തെ തുടര്‍ന്ന് ആര്യങ്കാവ് വഴിയുളള എല്ലാ കെഎസ്ആര്‍ടി ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ തിങ്കളാഴ്ച പുളിയറ പൊലീസ് ചെക്ക്‌പോസ്്റ്റ് ഉപരോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഉപരോധം ആരംഭിക്കുന്നതിനു മുമ്പാണ് ബസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായത്.
ഞായറാഴ്ച കോയമ്പത്തൂര്‍ പാലക്കാട് റൂട്ടില്‍ തമിഴ്‌നാട് പൊലീസ് അകമ്പടിയോടെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ െ്രെഡവര്‍ക്കു പരുക്കേറ്റതിന് പിന്നാലെയാണ് പുതിയ സംഭവം.
ഇതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തെന്മലയില്‍ കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ കേരള പൊലീസ് തടഞ്ഞു. ഉപരോധ സമര പ്രഖ്യാപനത്തെ തുടര്‍ന്ന് ആര്യങ്കാവ് മുതല്‍ ചെങ്കോട്ട വരെ കടുത്ത സുരക്ഷയാണു തമിഴ്‌നാട് പൊലീസ് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications