ശ്രീധരനും ദില്ലി മെട്രോയും കൊച്ചി വിടുന്നു

കൊച്ചി മെട്രോയുടെ പൂര്‍ണ ചുമതല ഏല്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഡിഎംആര്‍സി എംഡി ഇ ശ്രീധരന്‍ പിന്നീട് തീരുമാനം മാറ്റിയതും ഇതേത്തുടര്‍ന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഡി.എം.ആര്‍.സി തന്നെ വേണമെന്നില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ആഗോള ടെന്‍ഡറിലൂടെ മികച്ച കമ്പനിയെ ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകളില്‍ അക്കാര്യം പറയുന്നുണ്ടെന്നും കൊച്ചി മെട്രോ അധികൃതര്‍ പറയുന്നു.
2005 മുതല്‍ ഡി.എം.ആര്‍.സിയാണ് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവന്നത്. നോര്‍ത്ത് മേല്‍പ്പാലം, കെ.എസ്. ആര്‍.ടി.സി മേല്‍പ്പാലം എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയാകുമ്പോള്‍ കൊച്ചിയിലുള്ള ഓഫീസ് പൂട്ടാന്‍ ഡി.എം.ആര്‍.സി തീരുമാനിച്ചിട്ടുണ്ട്.
ഇ. ശ്രീധരനെ കൊച്ചി മെട്രോ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ നീക്കമുണ്ടായിരുന്നു. പക്ഷേ, ഡിസംബര്‍ 31ന് ഡി.എം.ആര്‍.സിയില്‍ നിന്ന് വിരമിക്കുന്ന ശ്രീധരന്‍ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡി.എം.ആര്‍.സിയും ശ്രീധരനും പിന്‍മാറുന്നതിനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് പി. രാജീവ് എം.പി ആരോപിച്ചു. ഇതിനു പിന്നില്‍ വന്‍ സ്രാവുകളാണെന്നും കൊച്ചി മെട്രോ സ്വന്തം നിലയില്‍ പൂര്‍ത്തിയാക്കുമെന്നു പറയുന്ന ടോം ജോസിന് ഈ രംഗത്ത് എത്രത്തോളം വൈദഗ്ധ്യമുണ്ടെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications