പ്രവാസി മലയാളിയുടെ ഭാര്യയെ സ്വാമി പീഡിപ്പിച്ചു
ഗുരുവായൂര്‍: പ്രവാസി മലയാളിയുടെ ഭാര്യയെ പീഡിപ്പിച്ച സ്വാമി അറസ്റ്റിലായി. കുറികമ്പനി ഉടമയും കുടുംബ സുഹൃത്തുമായ ബാബു എന്നയാള്‍ക്ക് വീട്ടമ്മ എണ്‍പത് പവന്റെ ആഭരണങ്ങള്‍ പണയം വയ്ക്കാനായി നല്‍കിയിരുന്നു.
എന്നാല്‍ പറഞ്ഞ അവധി കഴിഞ്ഞിട്ടും വീട്ടമ്മയ്ക്ക് ആഭരണങ്ങള്‍ തിരികെ ലഭിച്ചില്ല. ഇതിനിടയില്‍ വീട്ടമ്മയെ ബാബു വീട്ടമ്മയെ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിയ്ക്കുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടമ്മയില്‍ നിന്ന് ആഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതു മൂലം മാനസികമായി തളര്‍ന്ന വീട്ടമ്മ സമാധാനം തേടിയാണ് ഗുരുവായൂരിലെ ആധ്യാത്മിക കേന്ദ്രത്തിലെത്തിയത്.
അവിടെ അന്താരാഷ്ട്ര കൃഷ്ണ പ്രസ്ഥാനത്തിന്റെ പ്രചാരകനാണെന്ന് പരിചയപ്പെടുത്തിയ ഗോപാലകൃഷ്ണന്‍ എന്നയാള്‍ വീട്ടമ്മയ്ക്ക് ആഭരണങ്ങള്‍ തിരികെ വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കി.
സ്വയം സ്വാമിയായി വിശേഷിപ്പിച്ച ഇയാള്‍ ആധ്യാത്മിക വഴികള്‍ പറഞ്ഞു കൊടുത്ത് വീട്ടമ്മയുടെ വിശ്വാസം നേടി. തുടര്‍ന്ന് ഇയാള്‍ വീട്ടമ്മയെ തന്റെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിയ്ക്കുകയും ചെയ്തു.
ഇതോടെ വീട്ടമ്മ പൊലീസിനെ സമീപിച്ചു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് വാക അരീക്കര വീട്ടില്‍ ബാബു(45), ഗുരുവായൂര്‍ പെരുമ്പിലാവില്‍ റോഡില്‍ ചേലൂര്‍ അപ്പാര്‍ട്ട്‌മെന്റ് കൃഷ്ണ ഗാര്‍ഡന്‍സില്‍ താമസക്കാരനായ ഗോപാലകൃഷ്ണന്‍(57) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ഗോപാലകൃഷ്ണന്‍ ഇത്തരത്തില്‍ പല സ്ത്രീകളേയും തന്റെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് കൂട്ടിക്കൊണ്ടു വരാറുള്ളതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications