കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ഭര്‍ത്താവ് യുവതിയുടെ ചുണ്ട് കടിച്ചുമുറിച്ചു

  • By Lakshmi
Google Oneindia Malayalam News

അഹമദാബാദ്: ബന്ധമുപേക്ഷിച്ച മുന്‍ ഭാര്യ തിരിച്ചുവരാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവ് അവരുടെ ചുണ്ടുകള്‍ കടിച്ചുമുറിച്ചു. ഇരുപത്തിയേഴുകാരിയായ പുഷ്പ ദന്ദയാന്‍ ആണ് മുന്‍ഭര്‍ത്താവിന്റെ ക്രൂരതയ്ക്കിരയായത്.

റോഡില്‍ വച്ചാണ് ജീതു രജപുത് പുഷ്പയുടെ ചുണ്ടുകള്‍ കടിച്ചുമുറിച്ചത്. ചുണ്ടിന്റെ ചിലഭാഗങ്ങള്‍ അറ്റുപോവുകയും മാംസം റോഡില്‍ വീഴുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്.

പുഷ്പയുടെ ചുണ്ടുകളുടെ അവസ്ഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നും പല്ലേറ്റതിനാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സുഖപ്പെട്ടാലും അവരുടെ മുഖത്തിന്റെ ആകൃതിയില്‍ കാര്യമായ പ്രശ്‌നമുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പുഷ്പയുടെ രണ്ടാമത്തെ ഭര്‍ത്താവായിരുന്നു ജീതു. അതിന് മുമ്പത്തെ ബന്ധത്തില്‍ ഇവര്‍ക്കൊരു മകനുണ്ട്. തുടര്‍ന്ന് വീട്ടുജോലിക്കാരിയായി ജോലിചെയ്തുവരുന്തനിനിടെ അഞ്്ച് മാസം മുമ്പാണ് ഓട്ടോറിക്ഷ ഡ്രൈവറായ ജീതുവിനെ പുഷ്പ പ്രണയിച്ച് വിവാഹം ചെയ്തത്. ഒരു മാസത്തിനുള്ളില്‍ത്തന്നെ ജീതുവിന്റെ ദുശ്ശീലങ്ങള്‍ പുറത്തുവന്നു.

മദ്യപിച്ച് വന്ന് പുഷപയെ മര്‍ദ്ദിക്കുക പതിവായിരുന്നത്രേ. ഇതേരീതിയില്‍ കാര്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ഇയാള്‍ക്കൊപ്പം തുടരാനാവില്ലെന്ന് തീരുമാനിച്ച് പുഷ്പ വിവാഹമോചനം നേടി മാതാപിതാക്കളുടെ അടുത്തേയ്ക്ക് പോയി. എന്നാല്‍ കഴിഞ്ഞ ദിവസം ജീതു ഇവിടെയെത്തി പുഷ്പ തനിയ്‌ക്കൊപ്പം വരണമെന്ന് ശഠിച്ചു. എന്നാല്‍ സാധ്യമല്ലെന്നും കോടതി വിവാഹമോചനം അനുവദിച്ചതിനാല്‍ ഒന്നിച്ച് ജീവിക്കേണ്ടകാര്യമില്ലെന്നുമായിരുന്നത്രേ പുഷ്പയുടെ നിലപാട്.

അന്ന് തിരിച്ചുപോയ ജീതി ഞായറാഴ്ച മദ്യപിച്ചു ലക്കുകെട്ട് വീണ്ടുമെത്തി. റോഡില്‍ ഓട്ടോറിക്ഷ നിര്‍ത്തി പുഷ്പയുടെ മുഖത്ത് പിടിച്ച് അതിലേയ്ക്ക് തള്ളി. എതിര്‍പ്പുകാണിച്ചപ്പോള്‍ ഇയാള്‍ തന്റെ ചുണ്ടുകള്‍ കടിച്ചുപറിയ്ക്കുകയായിരുന്നുവെന്ന് പുഷ്പ പറയുന്നു.

English summary
While Amadvadis were busy flying and cutting kites on Uttarayan and vaasi-Uttarayan, on Sunday an angry ex-husband chomped off his wife's lips and beat her black and blue when she refused to compromise and come back to him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X