2ജി: വിധി മൊബൈല്‍ വരിക്കാര്‍ക്ക് എംഎന്‍പി പോംവഴി

രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളില്‍ 95 ശതമാനത്തിനും 2008നു മുന്‍പുള്ള ലൈസന്‍സ് വഴിയാണു ഓപ്പറ്റേറര്‍മാര്‍ സേവനം നല്‍കുന്നതെന്ന് ട്രായി വിശദീകരിയ്ക്കുന്നു. കോടതിവിധി മൂലം ലൈസന്‍സ് നഷ്ടപ്പെടുന്ന കമ്പനികളില്‍ ചിലതിനു രാജ്യത്തെ ടെലികോം വിപണിയില്‍ കാര്യമായ പ്രാതിനിധ്യമില്ലെന്നതും ആശ്വാസകരമാണ്.
സേവനം നഷ്ടമാകുന്ന ഉപയോക്താക്കള്‍ക്കു മറ്റു സര്‍വീസുകളിലേക്കു മാറാന്‍ ട്രായ് നാലുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നമ്പര്‍ മാറാതെ തന്നെ സര്‍വീസ് മാറുന്നതിനുള്ള മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) സേവനം വഴി മറ്റു സര്‍വീസുകളിലേക്ക് എളുപ്പം മാറാമെന്നത് ഉപയോക്താക്കള്‍ക്കു ഗുണകരമാകും. എംഎന്‍പി സംവിധാനം കഴിഞ്ഞ വര്‍ഷം തന്നെ രാജ്യമൊട്ടാകെ ആരംഭിച്ചിരുന്നു. ഇതോടെ 2ജി കേസിലെ വിധി ഫലത്തില്‍ഫലത്തില്‍, രാജ്യത്തെ മുഖ്യധാരാ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്ക് പ്രയോജനം ചെയ്യും.
യൂണിനോര്‍ ലൂപ് ടെലികോം, എതിസലാത്ത് ഡിബി, എസ് ടെല്‍, വിഡിയോകോണ്‍, ടാറ്റ, ഐഡിയ, സിസ്‌റ്റെമ ശ്യാം എന്നീ കമ്പനികള്‍ 2008നു ശേഷം സ്വന്തമാക്കിയ 2ജി ലൈസന്‍സുകളാണു റദ്ദാക്കപ്പെടുക.
യൂണിനോറിനാണ് ഏറ്റവും അധികം ലൈസന്‍സുകള്‍ നഷ്ടപ്പെടുക - 22. വിഡിയോകോണ്‍, ലൂപ് ടെലികോം എന്നിവയുടെ 21 വീതവും സ്വാനിന്റെ പതിമൂന്നും ഐഡിയയുടെ ഒന്‍പതും ടാറ്റയുടെ മൂന്നും ലൈസന്‍സുകള്‍ റദ്ദാക്കപ്പെടും.
2008 ജനുവരി പത്തിന് മുമ്പ് ലൈസന്‍സുകള്‍ നേടിയ വോഡാഫോണ്‍, ഭാരതി എയര്‍ടെല്‍, ആര്‍കോം തുടങ്ങിയ കമ്പനികള്‍ക്കാ് വിധി ഗുണകരമായി ഭവിയ്ക്കും.












Click it and Unblock the Notifications