റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് മാധവന്‍ നായര്‍

റിപ്പോര്‍ട്ടിന് പിന്നില്‍ വ്യക്തി താല്‍പര്യമാണെന്നും കരാറിനെ കുറിച്ച് ആഴത്തില്‍ പഠിക്കാതെയുളള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടതെന്നും മാധവന്‍ നായര്‍ കുറ്റപ്പെടുത്തി. ഇടപാട് സംബന്ധിച്ച എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും ഐഎസ്ആര്‍ഒ പുറത്തുവിടണമെന്നും മാധവന്‍നായര്‍ ആവശ്യപ്പെട്ടു.
ആന്‍ട്രിക്‌സ്ദേവാസ് കരാറില്‍ സുതാര്യതയില്ലായിരുന്നുവെന്നും മാധവന്‍ നായരും മറ്റു മൂന്ന് ശാസ്ത്രജ്ഞന്മാരുമാണ് കുറ്റക്കാരെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മാധവന്‍ നായരടക്കം നാലു ശാസ്ത്രജ്ഞരായിരുന്നു ഇടപാടിനു പിന്നില്‍. ശാസ്ത്രജ്ഞര്‍ക്കെതിരേ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ഐഎസ്ആര്‍ഒയുടെ മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കര നാരായണ, ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സിന്റെ മുന്‍ എംഡി കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ മേധാവി കെ.എന്‍. ശങ്കര എന്നിവരാണ് മറ്റു മൂന്നു ശാസ്ത്രജ്ഞര്‍. നാലു ശാസ്ത്രജ്ഞരും സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതിന് വിലക്ക് നേരിടുകയാണ്.












Click it and Unblock the Notifications