നിര്‍മാണ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ബോണ്ടുകളില്‍ പണം നിക്ഷേപിച്ചാലും നികുതി ആനുകൂല്യം ലഭിക്കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചായിരിക്കും തിരിച്ചുവരവും. 20000 രൂപയുടെ അധിക നികുതി ആനുകൂല്യം. ഉയര്‍ന്ന ലാഭം എന്നിവ ഇത്തരം ഇന്‍ഫ്രസ്ട്രക്ചര്‍ ബോണ്ടുകളെ ആകര്‍ഷകമാക്കുന്നു. പക്ഷേ, ശ്രദ്ധിച്ച് നിക്ഷേപിച്ചില്ലെങ്കില്‍ പണി പാളും.
ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം: ഇന്‍ഷുറന്‍സ് പ്രീമിയം ജീവിതത്തിനു സുരക്ഷ നല്‍കുന്നതോടൊപ്പം നികുതി ആനുകൂല്യവും നല്‍കുന്നുണ്ട്.
പോസ്റ്റ് ഓഫിസ് നിക്ഷേപം സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ലൊരു നിക്ഷേപമാര്‍ഗ്ഗമാണിത്. എട്ടു മുതല്‍ 8.6 ശതമാനം വരെ ലാഭം കിട്ടും. 80 സി പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. പലിശ വളരെ കുറവായതിനാല്‍ മറ്റു നിക്ഷേപമാര്‍ഗ്ഗങ്ങള്‍ പോലെ ജനപ്രിയമല്ല.