ഓഹരിനിക്ഷേപവും നികുതി ആനുകൂല്യവും

നികുതി ആനൂകൂല്യം ലഭിക്കുന്ന മ്യൂച്ചല്‍ഫണ്ടുകളാണ് ഇഎല്‍എസ്എസ്. ഓഹരി വിപണിയില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. പരിപൂര്‍ണമായും വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ എത്ര ലാഭം കിട്ടുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. സാധാരണ ഗതിക്ക് മൂന്നുവര്‍ഷമാണ് ഇത്തരം ഫണ്ടുകളുടെ ബ്ലോക്കിങ് കാലാവധി. 80സി പ്രകാരം നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍(യുലിപ്)
ടാക്‌സ് ആനുകൂല്യം, ഇന്‍ഷുറന്‍സ്, സമ്പാദ്യം എന്നിവയുടെ കൂടിച്ചേരലാണ് യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. നിശ്ചിത ഇടവേളകളിലാണ് നിക്ഷേപം നടത്തേണ്ടത്. ഇഎല്‍എസ്എസിനെ പോലെ ലാഭത്തെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. സാധാരണ അഞ്ചുവര്‍ഷമാണ് ലോക്ക് പിരിയഡ്. 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അടയ്ക്കുന്ന തുകയില്‍ എത്ര നിക്ഷേപത്തിലേക്ക് പോകുന്നുവെന്നതിനെ കുറിച്ച് ചോദിച്ചുമനസ്സിലാക്കണം.
ടാക്‌സ് സേവിങ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ്
ഒരു സാധാരണ ബാങ്ക് നിക്ഷേപം പോലെ തന്നെയാണിത്. 9 മുതല്‍ 9.5 ശതമാനം വരെ പലിശ ലഭിക്കും. അഞ്ചുവര്‍ഷമാണ് കാലാവധി. പക്ഷേ, പലിശഇനത്തില്‍ ലഭിക്കുന്ന തുകയ്ക്ക് ആവശ്യമെങ്കില്‍ നികുതി കൊടുക്കേണ്ടി വരും.
മുന്‍ പേജില്‍
അടുത്ത പേജില്‍












Click it and Unblock the Notifications