ടാക്സ് ലാഭിക്കാന്‍ ഒമ്പത് വഴികള്‍

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്)
തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് നിക്ഷേപിക്കുന്ന ഇപിഎഫുകള്‍ റിട്ടയര്‍മെന്റ് സമയത്താണ് ലഭിക്കുക. രണ്ടു പേരും 12 ശതമാനം വീതം നിക്ഷേപിക്കണം. നിലവിലുള്ള കണക്കനുസരിച്ച് 9.5 ശതമാനമാണ് പലിശ. പെന്ഷന് പറ്റുമ്പോള്‍ ഫണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും.
കൂടാതെ വിആര്‍എസ് എടുക്കുമ്പോഴോ ഒരു കമ്പനിയില്‍ മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ പണം പിന്‍വലിക്കാന്‍ സാധിക്കും. സര്‍വീസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭാഗികമായി പണം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്്. 80c പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് നികുതി അടക്കേണ്ടതില്ല.
ജോലി ലഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ തുക പിന്‍വലിക്കുകയാണെങ്കില്‍ അതിന് നികുതി നല്‍കുകയും വേണം. നിര്‍ബന്ധിത നിക്ഷേപമാര്‍ഗ്ഗമായതിനാല്‍ ഇതില്‍ നിന്നു പണം പിന്‍വലിക്കാതിരിക്കുകന്നതാണ് ബുദ്ധി. അങ്ങനെ വരുമ്പോള്‍ റിട്ടയര്‍മെന്റ് സമയത്ത് നല്ലൊരു തുക കൈയില്‍ ലഭിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ധക്യ കാലത്ത് വരുമാനം ഉറപ്പാക്കുന്നതിനുവേണ്ടി കേന്ദ്രഗവണ്മെന്റ് കൊണ്ടു വന്ന സ്കീമാണിത്. നിലവില്‍ 8.6 ശതമാനമാണ് ഇതിനുള്ള പലിശ.
ചുരുങ്ങിയത് പതിനഞ്ചു വര്‍ഷം നിക്ഷേപിക്കാന്‍ തയ്യാറാവണം. തുടര്‍ന്ന് അഞ്ചു വര്‍ഷത്തിന്റെ ഓരോ ബ്ലോക്കായി തുടരുന്നത് നല്ലതാണ്. ഭാഗികമായി തുക പിന്‍വലിക്കാനുള്ള അവകാശമില്ല. പക്ഷേ, അത്യാവശ്യം വന്നാല്‍ നിക്ഷേപിച്ച തുകയുടെ 50 ശതമാനം കടമായി വാങ്ങാനാവും. പക്ഷേ, ആറുവര്‍ഷം പൂര്ത്തിയായല് മാത്രമേ ഇത് ലഭിക്കുകയുള്ളൂ.
80 സി പ്രകാരം നികുതി നല്കുന്നതില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീണ്ടകാലാവധിയാണ് ഈ നിക്ഷേപത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഒരു വര്‍ഷം പരമാവധി ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന തുക 70000 രുപയാണ്.
നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്(എന്എസ്സി)
നികുതി അടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ബിസിനസ്സുകാര്‍ക്കും ഏറെ ഉപകാരപ്പെടുന്ന നിക്ഷേപമാണിത്.
വര്‍ഷം എട്ടുശതമാനമാണ് പലിശ ഇനത്തില്‍ ലഭിക്കുക. 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. ആറു വര്‍ഷമാണ് കാലാവധി. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കും. തുകയ്ക്ക് നികുതിയില്ലെങ്കിലും ആ തുക കൊണ്ട് ലഭിക്കുന്ന പലിശയ്ക്ക് ആവശ്യമെങ്കില്‍ നികുതി കൊടുക്കേണ്ടി വരും.
അടുത്ത പേജുകളില്‍
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications