Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ ബജറ്റ് -2012 ഒറ്റനോട്ടത്തില്‍


നിരക്കുവര്‍ദ്ധ കഴിഞ്ഞ 8 വര്‍ഷത്തിനിടെ ആദ്യം
സെക്കന്റ് ക്ലാസ് നിരക്കിലും വര്‍ദ്ധന
കിലോമീറ്ററിന് 2 മുതല്‍ 30 പൈസ വരെ വര്‍ദ്ധന
300 കിലോമീറ്ററിലധികമുള്ള യാത്രയ്ക്ക് 12 രൂപയുടെ വര്‍ദ്ധന
13:50:25

യാത്രാനിരക്കുകള്‍ കൂട്ടി
എസിയില്‍ കിലോമീറ്റിന് അഞ്ച് പൈസ കൂട്ടി
25 രൂപയ്ക്ക് സഞ്ചരിയ്ക്കാവുന്ന ദൂരപരിധി കൂട്ടി
2012-13 സാമ്പത്തിക വര്‍ഷം റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ മുഖേന 50,000 കോടി രൂപ കടമെടുക്കും
ഗുജറാത്തിലും കര്‍ണാടകത്തിലും കോച്ച് ഫാക്ടറി
കൊല്‍ക്കത്ത മെട്രോയില്‍ നാലു പുതിയ ലൈനുകള്‍
13:47:00

വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് യാത്രയ്ക്ക് ബദല്‍സംവിധാനം
ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിയ്ക്കുന്നതിന് സ്ത്രീകള്‍ക്കുള്ള പ്രായപരിധി 58 ആക്കി
ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കും
പുതിയ സൂപ്പര്‍ എസി കോച്ചുകള്‍ നിലവില്‍ വരും
13:40:47

ഇ-ടിക്കറ്റ് മൊബൈല്‍ എസ്എംഎസിലൂടെ
റെയില്‍വേ വകുപ്പില്‍ ശംബളപരിഷ്ക്കരണമില്ല
9 മെമു തീവണ്ടികളും 21 പാസഞ്ചര്‍ തീവണ്ടികളും ഈ വര്‍ഷം
സിഖ് തീര്‍ത്ഥാടകര്‍ക്കായി ഗുരു പരിക്രമ എക്സ്പ്രസ് ട്രെയിന്‍
വികലാംഗാര്‍ക്കായി എല്ലാ തീവണ്ടികളിലും പ്രത്യേക കോച്ച്
അഗര്‍ത്തല-ബംഗ്ലാദേശ് പുതിയ പാത
13:33:32

കേരളത്തില്‍ അതിവേഗ തീവണ്ടിപ്പാത പരിഗണനയില്‍
5000 കോടിയുടെ 31 പദ്ധതികള്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും
ദുരന്തനിവാരണത്തിന് 3 റെയില്‍വേ പരിശീലന കേന്ദ്രങ്ങള്‍
തീവണ്ടികളില്‍ ഗ്രീന്‍ ടോയ്‌ലറ്റുകള്‍ വ്യാപകമാക്കും
2500 കോച്ചുകളില്‍ ബയോ ടോയ്‌ലറ്റുകള്‍
75 പുതിയ എക്സ്പ്രസ് തീവണ്ടികള്‍ ഈ വര്‍ഷം
13:29:03

കേറ്ററിങ് സേവനങ്ങള്‍ക്കായി ആഗോള ടെണ്ടര്‍ വിളിയ്ക്കും
ഭക്ഷണം ബുക്ക് ചെയ്യാനും സൗകര്യം
10 കായികതാരങ്ങള്‍ക്ക് റെയില്‍ ഖേല്‍ രത്ന പുരസ്കാരം
1ലക്ഷം റെയില്‍വേയില്‍ തൊഴില്‍ നല്‍കും
13:26:03

ട്രെയിനുകളില്‍ നാടന്‍ ഭക്ഷണം ലഭ്യമാക്കും
വികലാംഗക്കാര്‍ക്കായി പ്രത്യേക കോച്ചുകള്‍
14 പുതിയ ലൈനുകള്‍ക്കായി സര്‍വേ
മധ്യപ്രദേശില്‍ ഡീസല്‍ എഞ്ചിനായി ഫാക്ടറി
ബിഹാറില്‍ നിന്ന് നേപ്പാളിലേക്ക് പുതിയ ലൈന്‍
ദേശീയ അതിവേഗ റെയില്‍ അതോറിറ്റി പരിഗണനയില്‍
13:21:53

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉടന്‍ പൂര്‍ത്തീകരിക്കും
61,000 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നീക്കിയിരുപ്പ് ഈ ബജറ്റില്‍
സ്റ്റേഷനുകളുടെ നവീകരണത്തിനായി ഇന്ത്യന്‍ റെയില്‍വേ ‍ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍
ഛത്തീസ്‍ഗഡുമായി ചേര്‍ന്ന് മൂന്ന് റെയില്‍ കോറിഡോറുകള്‍ നടപ്പാക്കും
929 സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളാക്കും
13:16:46

ഡബിള്‍ഡെക്കര്‍ കണ്ടെയ്നര്‍ ട്രെയിനുകള്‍ നിര്‍മിയ്ക്കും
6500 കിലോമീറ്റര്‍ പാത വൈദ്യുതീകരിയ്ക്കും
അയല്‍രാജ്യങ്ങളിലേക്ക് തീവണ്ടികള്‍ ഓടിയ്ക്കാന്‍ പദ്ധതി, ഇതിനായി പാതകള്‍ നിര്‍മിയ്ക്കും
ആദിവാസി മേഖലകളിലേക്ക് പുതിയ തീവണ്ടി പാതകള്‍
മുംബൈയില്‍ എലിവേറ്റഡ് സബര്‍ബന്‍ പാത
മധ്യപ്രദേശിലെ വിധിഷയില്‍ ആധുനിക പാര്‍ട്സ് ഫാക്ടറി
ദില്ലി-കൊല്‍ക്കത്ത റൂട്ടില്‍ അതിവേഗ ട്രെയിന്‍
13:09:28

നാല് മീറ്റര്‍ ഗേജ് ലൈനുകള്‍ ബ്രോഡ് ഗേജുകള്‍ ആക്കും
822 കോടി രൂപ പാത വൈദ്യുതീകരണത്തിനായി മാറ്റിവച്ചു
11,250 റെയില്‍പാലങ്ങള്‍ നവീകരിക്കും
ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം വ്യാപകമാക്കും
100 സ്റ്റേഷനുകള്‍ വിമാനത്താവള നിലവാരത്തിലാക്കും
13:00:43

നേമത്തെ കോച്ച് ടെര്‍മിനലിനായി സര്‍വേ നടത്തും
റെയില്‍വേ ലോജിസ്റ്റിക് കോര്‍പ്പറേഷന്‍ രൂപീകരിയ്ക്കും
114 പുതിയ പാതകള്‍ക്കായി സര്‍വേ
709 കിലോമീറ്റര്‍ പാത ഇരട്ടിപ്പിയ്ക്കല്‍ പൂര്‍ത്തിയാക്കും
റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ക്ക് സമാനമാക്കും
12:55:37

കോട്ടയത്ത് കോച്ച് ടെര്‍മിനല്‍
19000 കിലോമീറ്റര്‍ പാളങ്ങള്‍ മെച്ചപ്പെടുത്തും
തീവണ്ടികളുടെ ശരാശരി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കും
റെയില്‍പാളങ്ങളിലെ മരണം അനുവദിയ്ക്കില്ല
45 പുതിയ പാതകളുടെ പണി തുടങ്ങും ഇതിനായി 700 കോടി രൂപ
പാത ഇരിട്ടിപ്പിയ്ക്കലിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും 4410 കോടി രൂപ
12:47:42

ആളില്ലാ ലെവല്‍ ക്രോസിങുകള്‍ ഇല്ലാതാക്കും
പുതിയ തീവണ്ടികള്‍ക്ക് കൂടുതല്‍ പാതകള്‍ അനിവാര്യം
ആധുനികവത്ക്കരണത്തിന് 5.6 ലക്ഷം കോടി രൂപ അനുവദിയ്ക്കും
റെയില്‍വേയ്ക്കായി ദേശീയനയം രൂപീകരിയ്ക്കണം
ആളില്ലാലെവല്‍ ക്രോസിങുകള്‍ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കും
പണമില്ലാതെ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു
12:42:15

കേന്ദ്ര ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ കേന്ദ്ര വിഹിതമായി പ്രതീക്ഷിയ്ക്കുന്നു
പത്ത് വര്‍ഷത്തിനകം 14 ലക്ഷം കോടി രൂപ വികസനത്തിനായി വേണം
486 പദ്ധതികള്‍ പണമില്ലാതെ മുടങ്ങിക്കിടക്കുന്നു
ആധുനിക വത്ക്കരണത്തിന്റെ ചുമതല സാം പിട്രോഡയ്ക്ക്
12:30:59

റെയില്‍വേയെ ആധുനികവത്ക്കരിയ്ക്കും
അപകടരഹിത സുരക്ഷ ലക്ഷ്യം
റെയില്‍വേയെ ആധുനികവത്ക്കരണത്തിന് ഊന്നല്‍
12:24:05

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും
സ്വതന്ത്ര റെയില്‍വേ അതോറിറ്റിയ്ക്ക് രൂപം നല്‍കും
ആളില്ലാ ലെവല്‍ ക്രോസുകള്‍ക്ക് പ്രത്യേക സംവിധാനം
രാജ്യാന്തരതലത്തിലുളഅള സുരക്ഷാമാനദണ്ഡങ്ങള്‍ നടപ്പാക്കും
അനില്‍ കാകോദ്ക്റിന്റെ നേതൃത്വത്തിലായിരിക്കും സുരക്ഷ അതോറിറ്റി കമ്മിറ്റി
നിലവിലുള്ള സുരക്ഷാസംവിധാനങ്ങള്‍ അപര്യാപ്തം
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ 7.35 ലക്ഷം കോടി രൂപ റെയില്‍വെ വികസനപദ്ധതികള്‍ക്കായി മാറ്റിവയ്ക്കും.
12:15:16

ബജറ്റവതരണം തുടങ്ങി

2012ലെ റെയില്‍വേ ബജറ്റവതരണം ആരംഭിച്ചു. യുപിഎ മന്ത്രിസഭയിലെ തൃണമൂല്‍ പ്രതിനിധിയായ ദിനേഷ് ത്രിവേദിയുടെ ആദ്യ ബജറ്റാണ് ഇത്.
12:00:00

ബജറ്റ് സാധാരണക്കാര്‍ക്ക് വേണ്ടി:ത്രിവേദി
ദില്ലി: സാധാരണക്കാര്‍ക്ക് മെച്ചമുണ്ടാകുന്ന ബജറ്റാണ് താന്‍ അവതരിപ്പിക്കുകയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലേക്ക് തിരിക്കുന്നതിന് മുന്‍പ് വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാകും ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണം പോലെ ദൃഢമാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തിന്റെ പുരോഗതിക്ക് റെയില്‍വേയും വളരേണ്ടതുണ്ടെന്നും രാജ്യപുരോഗതിക്ക് റെയില്‍വേയുടെ സമ്പാദ്യവുമായി അടുത്ത ബന്ധമുണ്‌ടെന്നും മന്ത്രി പറഞ്ഞു.
11:22:30

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+