പെന്‍ഷന്‍ പ്രായം 56 ആക്കിയത് പിന്‍വലിയ്ക്കില്ല

ഇടത് സര്‍ക്കാര്‍ കൈക്കൊണ്ട വിരമിക്കല്‍ ഏകീകരണ തീരുമാനത്തിന്റെ ഫലമായിട്ടാണ് ഈ സ്ഥിതിയുണ്ടായത്. മുന്‍ സര്‍ക്കാര്‍ ഫലത്തില്‍ 56 വയസാക്കിയത് ഈ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും മാണി പറഞ്ഞു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുകൊണ്ട് യുവാക്കള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും യുവാക്കളുടെ തൊഴില്‍ സംരക്ഷണ നടപടികള്‍ കൂടി ബജറ്റില്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2012 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിന് ആനുപാതികമായി അത്രയും പേരെ പിഎസ്‌സിക്ക് അഡ്‌വൈസ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്‌ടെന്നും മാണി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം നടത്തുനേ്പാള്‍ കേരളമാണ് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായം നടപ്പാക്കിയതെന്ന് ധനമന്ത്രി ബജറ്റവതരണവേളയില്‍ ധനമന്ത്രി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി ബഹളം വച്ചു. ബജറ്റ് അവതരണം അവസാനിക്കുന്നതുവരെ ബഹളം തുടര്‍ന്നു. (കേരള ബജറ്റ്-2012 ഒറ്റനോട്ടത്തില്‍)
ബജറ്റ് പ്രസംഗത്തിന് ശേഷം പെന്‍ഷന്‍ പ്രായം 56 ആക്കുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണ സമയത്തും പ്രതിപക്ഷം ബഹളം വച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബജറ്റ് അവതരണത്തില്‍ അംഗങ്ങള്‍ ബഹളം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബജറ്റ് അവതരണ ദിവസം അതുമായി ബന്ധപ്പെട് ഒരു ചര്‍ച്ചയും അനുവദിക്കില്ലെന്ന് സ്പീക്കര്‍ അസന്നിഗ്ധമായി അറിയിച്ചു. അംഗങ്ങള്‍ക്ക് ഇതുസംബന്ധിച്ച് സ്പീക്കര്‍ റൂളിംഗ് നല്‍കി.












Click it and Unblock the Notifications