കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ് 2012 - ഒറ്റനോട്ടത്തില്‍

  • By Ajith Babu
Google Oneindia Malayalam News

KM Mani
ബജറ്റവതരണം അവസാനിച്ചു
തൊട്ടില്‍, ഇ ടോയ്‍ലറ്റുകള്‍ എന്നിവയുടെ വില കുറയും
അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷിതത്വത്തിനായി 50 ലക്ഷം
11:44:46

നികുതി വകുപ്പില്‍ സാമ്പത്തിക ഇന്റലിജന്റ്‌സ് സംവിധാനം
115 കോടിയുടെ അധികസമാഹരണം ലക്ഷ്യമിടുന്നു
പുകയില ഉത്പന്നങ്ങളുടെ നികുതി കൂട്ടി
മൂല്യ വര്‍ധിത നികൂതി കൂട്ടി, 412 ശതമാനത്തില്‍ നിന്ന് 53.5 ശതമാനമാക്കി ഉയര്‍ത്തി
സിഗററ്റ്, പുകയില ഉല്പന്നങ്ങളുടെ നികുതി 12.5%ല്‍ നിന്ന് 15 ആക്കി ഉയര്‍ത്തി, വില കൂടും
ചെറുപയര്‍, മൈദ, എണ്ണ, ഉഴുന്ന്, തുണി,ഞ്ചി, കാലിത്തീറ്റ തുടങ്ങിയവയുടെ വില കുറയും
വിവിധ ഭക്ഷ്യോത്പന്നങ്ങളുടെ നികുതി 4ല്‍ നിന്ന് ഒരു ശതമാനമാക്കി
11:41:36

സിഗരറ്റ് മദ്യം, വാഹനം എന്നിവയുടെ വില കൂടും
മൂല്യ വര്‍ദ്ധിത നികുതി കൂട്ടി
ധാന്യങ്ങളുടെയും പയറുവര്‍ഗ്ഗങ്ങളുടെയും നികുതി നിരക്ക് ഒരു ശതമാനമായി കുറച്ചു
പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നികുതി 12 ശതമാനത്തില്‍ നിന്നും 20 ശതമാനമായി കൂട്ടി
തുണിബാഗുകള്‍ക്ക് നികുതിയില്ല
പാവപ്പെട്ട പ്രവാസികള്‍ക്കുള്ള സഹായം 10000ത്തില്‍ നിന്ന് 20000 രൂപയാക്കി
അഗ്നിശമനസേനയുടെ ആധുനികവത്ക്കരണത്തിന് 12 കോടി രൂപ
ആലപ്പുഴ-തലശേരി തുറമുഖങ്ങള്‍ ഉല്ലാസ കേന്ദ്രങ്ങളായി വികസിപ്പിക്കും
അഞ്ചുകോടി രൂപയില്‍ അധികമുള്ള റോഡ് പണിക്കു മുമ്പ് ഡീറ്റെയ്ല്‍ഡ് എസ്റ്റിമേറ്റും ഡിസൈനും നിര്‍ബന്ധമാക്കും
വാഹനങ്ങളുടെ റോഡ് നികുതി വര്‍ദ്ധിപ്പിച്ചു
11:31:57

അഞ്ച് ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് 6% ലക്ഷം രൂപ നികുതി, 10 ലക്ഷം വരെ 8 ശതമാനം, 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം, 15 ലക്ഷത്തിന് മുകളില്‍ 15ശതമാനം എന്നിങ്ങനെയാണ് നികുതി
പുതിയ അതിവേഗ കോടതിയ്ക്ക് 1.3 കോടി
തന്റേടം ജെന്റര്‍ പാര്‍ക്കിന് 6 കോടി
കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന് ഒരുകോടി
11:25:22

എല്ലാ ജില്ലകളെയും നോക്കുകൂലി വിമുക്തമാക്കും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ ചെറുക്കുന്നതിന് നിര്‍ഭയ പദ്ധതി
തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും
വയനാട്ടില്‍ അരിവാള്‍ രോഗികളായ ആദിവാസികള്‍ക്ക് പ്രതിമാസം 1000 രൂപ
നാല് ജില്ലകളില്‍ വനിതാ ഐ.ടി.ഐ
ചുമട്ടുതൊഴിലാളി കൂലി ഏകീകരണത്തിന് പദ്ധതി
എല്ലാ സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസ് റൂം
അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും
പിന്നാക്കി സമുദായ വിദ്യാര്‍ഥികള്‍ക്ക് 32 കോടി രൂപ
11:20:23

എട്ടാം ക്ലാസ് ഇനി മുതല്‍ യു.പി വിഭാഗത്തില്‍
വയനാട്ടില്‍ മെഡിക്കല്‍ കോളേജ്, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ
തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനായി 15 കോടി
സ്‌കൂള്‍ ഹെല്‍ത്ത് പദ്ധതി വ്യാപകമാക്കും
പട്ടിക ജാതി മേഖലയില്‍ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങാന്‍ രണ്ടരക്കോടി രൂപ
ആലപ്പുഴ ബൈപാസിന് അഞ്ച് കോടി രൂപ
ആറാം ക്ലാസ് വരെ എല്‍.പി വിഭാഗത്തില്‍
ചേരി നിര്‍മാര്‍ജ്ജനത്തിന് 62 കോടി
തൊഴിലാളികളുടെ മിനിമം കൂലി ഉറപ്പാക്കും
ജനമൈത്രി പൊലീസ് സംവിധാനം 100 പൊലീസ് സ്റ്റേഷനുകളില്‍ കൂടി
11:15:32

ഹരിപ്പാട്ട് പ്രവാസി മെഡിക്കല്‍ കോളെജ്
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 200 കോടി അനുവദിച്ചു
ദേശീയ ഗെയിംസിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി
കേരളത്തില്‍ അക്കാദമിക് സിറ്റി ആരംഭിയ്ക്കും
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് 50 ലക്ഷം
തൊടുപുഴയില്‍ അറിവ് നഗരത്തിന് 25 ലക്ഷം
കൈത്തറി മേഖലയ്ക്ക് പതിനേഴരക്കോടി രൂപ
പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭവനസബ്‌സിഡി പദ്ധതി ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കും
കോട്ടയം ഐഐഎംസിയ്ക്ക് ഒരുകോടി രൂപ
11:09:42

50 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ക്ക് 3.4 കോടി രൂപ
തൃശൂരിലും ആലപ്പുഴയിലും ഈ വര്‍ഷം ദന്തല്‍ കോളേജ്. ഇതിനായി 5 കോടി രൂപ
വയനാട്ടില്‍ മെഡിക്കല്‍ കോളേജ്, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ
108 ആംബുലന്‍സ് സംവിധാനം എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തുന്നതിന് 45 കോടി രൂപ
കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 25കോടി
ബ്രഹ്മപുരത്ത് 100 ഏക്കര്‍ വ്യവസായ പാര്‍ക്ക്
ഹയര്‍സെക്കന്‍ഡറിക്ക് 66 കോടി
തീരമൈത്രി പദ്ധതിക്ക് 8 കോടി
ജലനിധിക്ക് 110 കോടി
മീനച്ചല്‍ മൂവാറ്റുപുഴ വാലി പദ്ധതിയ്ക്ക് 50 കോടി
11:02:49

ആരോഗ്യമേഖലയ്ക്ക് 470 കോടി രൂപ
പാലക്കാട് ഐഐടി യാഥാര്‍ഥ്യമാക്കാന്‍ അഞ്ചുകോടി
എയ്ഡഡ് എഞ്ചിനീയറിങ് കോളെജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിയ്ക്ക് 35 കോടി
കോഴിക്കോട് സ്പോര്‍ട് സ്റ്റേ‍ഡിയത്തിന് ഒരു കോടി
സുകുമാര്‍ അഴീക്കോടിനും കെഎം മാത്യുവിനും സ്മാരകം നിര്‍മിയ്ക്കും
പുതിയ ട്രോമ പരിചരണശൃംഖല സ്ഥാപിയ്ക്കും
കശുവണ്ടി വികസനത്തിന് 65 കോടി
10:59:31

തിരുവനന്തപുരത്ത് സാങ്കേതിക സര്‍വകലാശാലയ്ക്ക് 1.5 കോടി രൂപ
പത്ത് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ ഭവനപദ്ധതി
പദ്മനാഭ സ്വാമിക്ഷേത്ര സംരക്ഷണത്തിന് ഒരു കോടി രൂപ
തിരുവനന്തപുരത്ത് സാങ്കേതിക സര്‍വകലാശാലയ്ക്ക് ഒന്നര കോടി
ഒറ്റപ്പാലത്തെ ഫിലിംസിറ്റിയ്ക്കായി ഒരു കോടി
ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് 53 കോടി
പത്തനംതിട്ട കോന്നിയില്‍ പുതിയ ബസ് ഡിപ്പോ
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ എഞ്ചിനിയറിംഗ് കോളേജില്‍ റോഡ്‌സേഫ്റ്റി കോഴ്‌സ് ആരംഭിക്കും
കൊല്ലം-കാഞ്ഞിരപ്പള്ളി ബൈപ്പാസിന് എട്ടു കോടി രൂപ
സ്ത്രീകള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റുകളില്‍ കേന്ദ്രം
10:54:34

കെഎസ്ആര്‍ടിസി ബസ്സുകളില്‍ ജിപിഎസ് സംവിധാനം
മാലിന്യവിമുക്ത ടൂറിസം കേന്ദ്രങ്ങള്‍ക്കായി 3 കോടി രൂപ
കരമന-കളിയാക്കവിള പാത നാലുവരിയാക്കും
കെച്ചിയില്‍ പെട്രോ കെമിക്കല്‍ വ്യവസായ മേഖലയ്ക്ക് 50 കോടി
കെഎസ്ടിപി രണ്ടാംഘട്ടത്തിന് 2712 കോടി
കൊച്ചിയില്‍ നിന്നും വലിയതുറയില്‍ നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസ്
രണ്ടുവര്‍ഷത്തിലൊരിയ്ക്കല്‍ എമര്‍ജിങ് കേരള എന്ന പേരില്‍ ആഗോള നിക്ഷേപസംഗമം
10:49:35

മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
കെഎസ്ആര്‍ടിസിയ്ക്ക് 125 കോടി
തുറമുഖ വകുപ്പിന് 247 കോടി രൂപ
കെഎസ്ആര്‍ടിസിയ്ക്ക് പുനരുജ്ജീവന പദ്ധതി
ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്കിന് 20 കോടി
കൊല്ലം കാഞ്ഞിരിപ്പള്ളി ബൈപാസ് നിര്‍മാണത്തിന് 8 കോടി
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ജില്ലാ കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ്
മുസരിസ് പൈതൃക പദ്ധതിയ്ക്ക് 7 കോടി
10:44:53

ടെക്‌നോപാര്‍ക്കിന് 45 കോടി
വയനാട് ചുരം സമാന്തര ബൈപ്പാസിന് 5 കോടി രൂപ
കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 35 കോടി
സംയോജിത കാര്‍ഷിക വികസനത്തിന് 100 കോടി
ഹോട്ടികള്‍ച്ചര്‍ മിഷന് 11 കോടി രൂപ
ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് സ്ഥാപിയ്ക്കാന്‍ 5 കോടി രൂപ
ആമ്പല്ലൂര്‍ ഇലക്ട്രോിക് പാര്‍ക്കിന്
മലപ്പുറത്ത് എഡ്യു. ഹെല്‍ത്ത് സിറ്റി
കയര്‍മേഖലാ വികനസത്തിന് 100 കോടി
കപ്പല്‍ ഗതാഗത നയം രൂപീകരിയ്ക്കും
എടപ്പാളില്‍ ഡ്രൈവിങ് പരിശീലന കേന്ദ്രം
10:38:50

മലയോര ഹൈവേയ്ക്ക് 5 കോടി
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആധുനിക മാലിന്യ സംസ്‌കരണപ്ലാന്റ്
മത്സ്യത്തൊഴിലാളികള്‍ക്ക് വയര്‍ലസ് സൗകര്യം
ഹരിപ്പാട് പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി
ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് സീ പെ്‌ളയിന്‍ കമ്പനി. ഇതിനായി 12 കോടി രൂപ
കിന്‍ഫ്രയുടെ കീഴില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന് 4.5 കോടി രൂപ
തോന്നയ്ക്കല്‍ ജൈവപാര്‍ക്കിന് 10 കോടി രൂപ
10:32:25

കിന്‍ഫ്രയ്ക്ക് 100 കോടി രൂപ വിലയിരുത്തി
ഒരോ പഞ്ചായത്തിലും ഓരോ കുളം 45 കോടി രൂപ വിലയിരുത്തി
ജപ്പാന്‍ കുടിവെള്ള പദ്ധതി എറണാകുളത്തും നടപ്പാക്കും
ക്ഷീരമേഖലയുടെ വികസനത്തിന് 45 കോടി രൂപ
ഈ വര്‍ഷം 5 പുതിയ ജലവൈദ്യത പദ്ധതികള്‍ ആരംഭിയ്ക്കും
മലബാര്‍ മേഖലയില്‍ കാലിത്തീറ്റ ഫാക്ടറികള്‍ തുടങ്ങാന്‍ അഞ്ചുകോടി
വര്‍ക്കല, ഭാരതപ്പുഴ, ആലുവ തീരങ്ങളില്‍ ബലിമണ്ഡപങ്ങള്‍ക്കായി 60 ലക്ഷം
10:28:45

മാലിന്യസംസ്‌ക്കരണം: തൃശൂരിനും കൊല്ലത്തിനും 15 കോടി വീതം
വൈറ്റില മൊബിലിറ്റി ഹബിന്റെ രണ്ടാംഘട്ടത്തിന് അഞ്ചു കോടി രൂപ നിര്‍മ്മാര്‍ജ്ജനത്തിന്
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 50 കോടി
തൃശൂരും കോട്ടയത്തും മൊബിലിറ്റി ഹബ് സ്ഥാപിയ്ക്കും
തിരുവനന്തപുരം മുട്ടത്തറയിലും തൃശൂരിലെ അത്താണിയിലും എഞ്ചിനിയറിംഗ് കോളേജുകള്‍
ദുരന്ത നിവാരണത്തിന് ആഗോള നിലവാരത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട്
10:22:09

ബിപിഎല്‍ വിദ്യാര്‍ത്ഥികളുടെ വായ്പാബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.
പഠനം പൂര്‍ത്തിയാക്കിയിട്ടും ജോലി ലഭിയ്ക്കാത്തവരുടെ ബാധ്യതയാണ് ഏറ്റെടുക്കുക
വികസന പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കാന്‍ 300 കോടി രൂപ
ഭൂരഹിതര്‍ക്ക് എല്ലാം ഭൂമി നല്‍കും
തൃശൂരിലെ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്കിന് അഞ്ചു കോടി രൂപ
മൂലമ്പള്ളിയില്‍ പുനരധിവാസ പാക്കേജ് നടപ്പാക്കി
പാലക്കാട് അക്ഷയപാത്ര പദ്ധതിയ്ക്ക് 153 കോടി രൂപ
10:17:45

കുടുംബശ്രീയ്ക്ക് ഈ വര്‍ഷം 84 കോടി രൂപ
വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 114 കോടി
റവന്യൂ മന്ത്രിയുടെ ഓഫീസിനോട് അനുബന്ധിച്ച് സെല്‍ രൂപീകരിക്കും
ജെവകൃഷി പ്രോത്സാഹനത്തിന് 10 കോടി രൂപ
മൃഗസംരക്ഷണത്തിന് 211 കോടി
തീരമേഖലയിലെ സുരക്ഷയ്ക്ക് തീരമൈത്രി പദ്ധതി, ഇതിനായി എട്ടു കോടി രൂപ
വന്യജീവികളുടെ ആക്രമണം തടയുന്നതിന് 12 കോടി
താനൂരില്‍ പുതിയ തുറമുഖം നിര്‍മ്മിക്കും
വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയ്ക്ക് 45 കോടി
10:14:18

പൈനാപ്പിള്‍ മിഷന് ഒരു കോടി രൂപ
സംയോജിത കടല്‍സുരക്ഷാ പദ്ധതിയ്ക്കായി 2 കോടി രൂപ
ഗ്രാമങ്ങളില്‍ വീട് വെയ്ക്കാന്‍ പട്ടികജാതിക്കാര്‍ക്ക് 2ലക്ഷം രൂപ
മലയോര വികസനത്തിന് 10 കോടി
പശ്ചിമഘട്ട വികസനത്തിന് 54 കോടി
ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തതയ്ക്ക് 35 കോടി
ഫിഷറീസ് ഓഷ്യന്‍ സര്‍വകലാശാലയ്ക്ക് 12 കോടി രൂപ
10:08:53

5 വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടിയുടെ വികസനം
തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 1000 രൂപ
കുട്ടനാട് പാക്കേജ് നടത്തിപ്പിന് 165 കോടി
തീരദേശ റോഡ് വികസനത്തിന് 55 കോടി
തൃശൂര്‍ ജില്ലയിലെ കോള്‍ നില വികസനത്തിന് 11 കോടി
മലയോര വികസന ഏജന്‍സിയ്ക്ക് 61 കോടി
50 ആധുനിക മത്സ്യമാര്‍ക്കറ്റിനായി 3 കോടി രൂപ
10:04:57

വിദ്യാഭ്യാസ പലിശ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
കായിക താരങ്ങളുടെ കിറ്റ് അലവന്‍സ് 1100 രൂപയായി ഉയര്‍ത്തി
ആയമാരുടെ വേതനം 600 രൂപയാക്കി
ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 ദിവസം ജോലി ചെയ്തവര്‍ക്ക് 1000 രൂപ ധനസഹായം
80 കഴിഞ്ഞ വയസുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 900 രൂപയാക്കി
ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരത്ത് സെന്റര്‍ഫോര്‍ പബ്‌ളിക് റിസര്‍ച്ചിനായി അഞ്ചു കോടി രൂപ
മലപ്പുറം കോട്ടയ്ക്കലില്‍ ആയുര്‍വേദ യൂണിവേഴ്‌സിറ്റിക്കായി 100 കോടി രൂപ
09:59:52

ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയം
ബിപിഎല്ലുകാരായ വൃക്കരോഗികള്‍ക്ക് 525 രൂപ സഹായം
കാര്‍ഷികമേഖലയ്ക്ക് 100 കോടി
നാളികേര ഉത്പാദനസംഘങ്ങള്‍ രൂപീകരിയ്ക്കും
കടല്‍സുരക്ഷാ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കും
പ്രതിപക്ഷ ബഹളത്തിനിടെ ബജറ്റവതരണം തുടരുന്നു
09:55:36

ബജറ്റിലെ വിവരങ്ങള്‍ പത്രങ്ങളില്‍ വന്നെന്ന് പ്രതിപക്ഷം
ബജറ്റ് ചോര്‍ന്നെന്ന് ആരോപണം നിയമാനുസൃതമായി പരിശോധിയ്ക്കുമെന്ന് സ്പീക്കര്‍
പ്രതിപക്ഷം നടത്തളത്തില്‍ കുത്തിയിരിക്കുന്നു
ശബരിമല വികസനത്തിന് 25 കോടി
ശബരിമലയിലെ മാലിന്യസംസ്ക്കരണത്തിന് അഞ്ചുകോടി
09:52:24

പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി ഉയര്‍ത്തി
വിരമിയ്ക്കല്‍ തീയതി ഏകീകരണം പിന്‍വലിച്ചു
പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെയ്ക്കുന്നു
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള പരിഷ്ക്കരണത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ബജറ്റവതരണം തടസ്സപ്പെട്ടു
09:46:25

വിമാനത്താവളങ്ങള്‍ ഇല്ലാത്ത ജില്ലകളില്‍ എയര്‍ സ്ട്രിപ്പുകള്‍
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി, ഇതിനായി ഒരു കോടി രൂപ
പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4500 രൂപയായി ഉയര്‍ത്തി
ക്ഷേമനിധി പെന്‍ഷനുകളില്‍ 100 മുതല്‍ 300 രൂപ വരെ വര്‍ധനവ് (വിധവ പെന്‍ഷന്‍ 575, വികലാംഗ പെന്‍ഷന്‍ 700)
വിവാഹ സഹായം 20000 രൂപയാക്കി
സ്‌കൂളുകളിലെ പാചക തൊഴിലാഴികളുടെ ദിവവേതനം 50 രൂപ കൂട്ടി
09:42:55

ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍
കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി
ഉറവിട മാലിന്യ സംസ്ക്കരണത്തിന്
ബയോഗ്യാസ് പ്ലാന്റുകള്‍്കക് 50 ശതമാനം സബ്സിഡി
കുമരകത്ത് കാര്‍ഷിക ഗവേഷണസ്ഥാപനത്തിന് 10 കോടി
വിധവാപെന്‍ഷന്‍ 575 രൂപയായും പെന്‍ഷന്‍ 700 രൂപയായും ഉയര്‍ത്തി
09:38:26

വികസനത്തിന് സപ്തതന്ത്രങ്ങള്‍
മലപ്പുറത്ത് ആയുര്‍വേദ സര്‍വകലാശാല
വിദേശപച്ചക്കറികള്‍ കേരളത്തില്‍ ഉത്പാദിപ്പിയ്ക്കാന്‍ പദ്ധതി
12-ാം പദ്ധതിയില്‍ 9.5 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നുണ്ടെങ്കിലും വളര്‍ച്ച രണ്ടക്കത്തിലെക്കാനാകും
100 ദിന കര്‍മ്മപരിപാടിക്ക് രാജ്യവ്യാപകമായി അംഗീകാരം നേടി
തൊഴില്‍ അര്‍ഹിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം
ഒരു രൂപയ്ക്ക് അരി നല്‍കിയത് നേട്ടമായി
09:33:34

705 കോടിയുടെ ആസ്തി വികസന ഫണ്ട്
ഗ്രീന്‍ഹൗസ് കൃഷി രീതി വ്യാപിപ്പിയ്ക്കും
റൈസ് ബയോപാര്‍ക്കിനായി 10 കോടി
3 കോക്കനട്ട് ബയോപാര്‍ക്കുകള്‍ ആരംഭിയ്ക്കും ഇതിനായി 15 കോടി
ഒരോ നിയോജക മണ്ഡലത്തിലും ആസ്തികള്‍ വര്‍ദ്ധിപ്പിയ്ക്കാനായി 705 കോടിയുടെ വികസന ഫണ്ട്
എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകള്‍ തൊഴില്‍ പരിശോധന കേന്ദ്രങ്ങളാക്കും
ഒരോ പഞ്ചായത്തിലും ഗ്രീന്‍ ഹൗസ് സ്ഥാപിയ്ക്കാനായി 45 കോടി
09:28:26

തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതികള്‍ക്ക് 20 കോടി രൂപ
തിരുവനന്തപുരം-കാസര്‍കോട് അതിവേഗ പാതയ്ക്ക് 50 കോടി
ഹൈടെക് കൃഷി രീതി വ്യാപകമാക്കും
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും ഊന്നല്‍
റൈസ് ബയോപാര്‍ക്ക് സംവിധാനം കുട്ടനാട്ടും പാലക്കാട്ടും
വിഴിഞ്ഞം പദ്ധതിയ്ക്ക് 224 കോടി
09:22:42

കൊച്ചി മെട്രോ നിര്‍മാണം 2013ല്‍ ആരംഭിയ്ക്കും
മെട്രോ പദ്ധതിയ്ക്കായി 150 കോടി രൂപ വിലയിരുത്തി
സേവന മേഖലയ്ക്കൊപ്പം ഉത്പാദനമേഖലയിലും വളര്‍ച്ച കൈവരിയ്ക്കണം
മലയോര മേഖലയുടെ വികസനത്തിന് ഊന്നല്‍
കൃഷി, വ്യവസായ മേഖലകളില്‍ ഉയര്‍ന്ന വിഹിതം
റവന്യൂകമ്മി 1.8 ശതമാനമായി ചുരുക്കാനാവും
09:19:01

മുന്‍ സര്‍ക്കാരിന്റെ ട്രഷറി മിച്ചമെന്ന അവകാശവാദം കളവ്
പദ്ധതിയിതേര ചെലവ് 30 ശതമാനം വര്‍ദ്ധിച്ചു.
റവന്യൂ വരുമാനം 19ശതമാനം വര്‍ദ്ധിച്ചു.
ശംബളം, പെന്‍ഷന്‍ ചെലവുകള്‍ കുതിച്ചുയരുന്നു
ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം
09:13:11

ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനാനന്ദനാണ് ആരോപണം ഉന്നയിച്ചത്. ബജറ്റ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയെന്നാണ് ആരോപിച്ചിരിയ്ക്കുന്നത്. ബജറ്റ് അവതരണത്തിന് ശേഷം ആക്ഷേപം പരിശോധിയ്ക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇക്കാര്യം ശരിയാണെങ്കില്‍ നടപടിയുണ്ടാവുമെന്നും സ്പീക്കര്‍ അറിയിച്ചു.
09:08:07

ബജറ്റവതരണം തുടങ്ങി
2012-13 വര്‍ഷത്തെ സംസ്ഥാന ബജറ്റവതരണം ആരംഭിച്ചു. ധനമന്ത്രി കെഎം മാണിയാണ് ബജറ്റ് അവതരിപ്പിയ്ക്കുന്നത്.
09:04:19

മികച്ച ബജറ്റെന്ന് മാണി
തിരുവനന്തപുരം: ബജറ്റവതരണത്തിനായി ധനമന്ത്രി കെഎം മാണി നിയമസഭയിലെത്തി. രാവിലെ ഒമ്പതിനാണ് ബജറ്റവതരണം ആരംഭിയ്ക്കുക. മികച്ച ബജറ്റായിരിക്കും അവതരിപ്പിയ്ക്കുകയെന്ന് മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രി കെ.എം. മാണിയുടെ പത്താമതു ബജറ്റാണിത്. പത്തു ബജറ്റുകള്‍ അവതരിപ്പിക്കുന്ന കേരളത്തിലെ ആദ്യ ധനമന്ത്രിയാണു കെ.എം. മാണി. ഇന്ത്യയില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി പെന്‍ഷനും കര്‍ഷക പെന്‍ഷനും നടപ്പിലാക്കിയതും മാണിയുടെ ബജറ്റിലൂടെയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമതു ബജറ്റാണിത്. കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുക. പത്തു ബജറ്റുകള്‍ അവതരിപ്പിക്കുന്ന കേരളത്തിലെ ആദ്യ ധനമന്ത്രിയാണു കെ.എം. മാണി.

2011-12 വര്‍ഷത്തെ ഉപധനാഭ്യര്‍ഥനകളുടെ ഫൈനല്‍ സ്റ്റേറ്റ്‌മെന്റും ഇതോടൊപ്പം സമര്‍പ്പിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെയും വോട്ട് ഓണ്‍ അക്കൗണ്ടിന്റെയും സമര്‍പ്പണവും ഉണ്ടാകും. നാളെ മുതല്‍ 22 വരെ ബജറ്റ് ചര്‍ച്ച നടക്കും.

വിരമിക്കല്‍ ഏകീകരണം പിന്‍വലിച്ച് പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം സംസ്ഥാനബജറ്റിലുണ്ടെന്നാണ് സൂചന.. വിരമിക്കല്‍ തീയതി ഏകീകരിച്ചതിലൂടെ മുന്‍സര്‍ക്കാര്‍ ഫലത്തില്‍ പെന്‍ഷന്‍ പ്രായം 56 ആക്കി എന്നതാണു പുതിയ തീരുമാനത്തിനു ന്യായമായി മന്ത്രി കെ.എം. മാണി ബജറ്റില്‍ പറയുന്നത്.
08:06:58

English summary
Finance minister K M Mani, set to deliver his 10th budget on Monday, will have to take some unpopular decisions if he's to save the state from a fiscal crisis and to deliver on his promise of "set(ting) a long term path for development in diverse fields"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X