Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷന്‍@56; കേരളം കത്തുമെന്ന് മുന്നറിയിപ്പ്

KM Mani
തിരുവനന്തപുരം: സംസ്ഥാന സര്‍വീസിലെ വിരമിയ്ക്കല്‍ പ്രായം 56 വയസ്സായി ഉയര്‍ത്താനുള്ള ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ യുവജനസംഘടനകള്‍ രംഗത്ത്. ബജറ്റവതരണം കഴിഞ്ഞതിന് പിന്നാലെ നിയമസഭയ്ക്കു പുറത്ത് ഇടതുയുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് യുവജന വഞ്ചനയുടെ ഉദാഹരണമാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ. ബജറ്റ് അവതരണത്തിന് ശേഷം നിയമസഭാ ഹാളില്‍ ഇടത് യുവജന എംഎല്‍എമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
(കേരള ബജറ്റ്-2012 ഒറ്റനോട്ടത്തില്‍)
യുവജന സംഘടനകളില്‍ നിന്ന് കടുത്ത പ്രക്ഷോഭമാണ് സര്‍ക്കാര്‍ ഇതിലൂടെ വിളിച്ചുവരുത്തുന്നതെന്ന് പി. ശ്രീരാമകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. കേരളം കത്തുന്ന പ്രക്ഷോഭങ്ങളുണ്ടാകും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിലോ യുഡിഎഫിന്റെ പ്രകടന പത്രികയിലോ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും പി. ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ നയത്തിന്റെ ഭാഗമായിട്ടാണോ കോണ്‍ഗ്രസിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് വ്യക്തമാക്കണമെന്ന് വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.

യുഡിഎഫിന്റെ ഭാഗമായ യുവജനസംഘടനകള്‍ കൂടി പരസ്യമായി എതിര്‍നിലപാട് സ്വീകരിച്ചിരിക്കുന്ന വിഷയമാണിതെന്നും കേരളത്തിന്റെ ചരിത്രത്തില്‍ എങ്ങുമില്ലാത്ത തരത്തില്‍ യുവജന സംഘടനകള്‍ക്കിടയില്‍ ഈ പ്രശ്‌നത്തില്‍ ഐക്യമുണ്ടാകുമെന്നും ഇടത് എംഎല്‍എമാര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+