രജോനയെ 31ന് തൂക്കികൊല്ലണം: കോടതി

ചില സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി പട്യാല ജയില്‍ സൂപ്രണ്ടാണ് കോടതിയെ സമീപിച്ചത്. വധശിക്ഷയ്‌ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനത്ത് പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
കേസില്‍ രജോനയുടെ കൂട്ടുപ്രതികളായ ജഗ്തര്‍ സിങ് ഹവാര, ലഖ്‌വീന്ദര്‍ സിങ് എന്നിവരുടെ കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീര്‍പ്പാകുന്നതുവരെ വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ജയില്‍സൂപ്രണ്ടിന്റെ ആവശ്യം. കോടതി അലക്ഷ്യ നടപടികള്‍ തുടരാതിരിക്കാന്‍ സൂപ്രണ്ടിനോട് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
1995 ആഗസ്ത് 31നാണ് ബബ്ബര്‍ഖല്‍സ തീവ്രവാദികള്‍ മുഖ്യമന്ത്രി ബിയാന്ത് സിങിനെ കൊലപ്പെടുത്തിയത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. പ്രതിഷേധ സൂചകമായി ബുധനാഴ്ച സംസ്ഥാനത്ത് ബന്ദ് നടത്താന്‍ ചില സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കോടതി വിധിക്കെതിരേ രജോന അപ്പീല്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല.












Click it and Unblock the Notifications