തൃശൂര്‍ സ്വര്‍ണക്കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍

നാലുകിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ കവര്‍ന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ നിന്നും പൊലീസ് മൊത്തം 347 പവന്‍ സ്വര്‍ണ്ണവും 2,15,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 14ന് അര്‍ധരാത്രിയിലായിരുന്നു കവര്‍ച്ച നടന്നത്. കവര്‍ച്ച നടത്താനുപയോഗിച്ച കാര്‍ രണ്ടുദിവസത്തിനകം പൊലീസ് കണെ്ടത്തിയിരുന്നു.
കേസിലെ പ്രതികളിലൊരാളായ ഷബീറലി മോഷണത്തിനുപയോഗിച്ച കാര്‍ വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പലവട്ടം അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ ഷബീറലിയെ ഒടുവില്‍ പൊലീസ് ഒറ്റപ്പാലത്തു നിന്ന് പിടികൂടുകയായിരുന്നു. ഷബീറലി പിടിയിലായതോടെയാണ് കേസിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
നിരന്തരശ്രമത്തിനൊടുവിലാണ് കാജയെ പിടികൂടാന്‍ പൊലീസിനായത്. കാജയുടെ സ്ത്രീവിഷയത്തിലുള്ള താത്പര്യം മുതലെടുത്ത് പൊലീസ് തയ്യാറാക്കിയ കെണിയില്‍ ഇയാള്‍ വീഴുകയായിരുന്നു.
അടുത്ത പേജില്‍












Click it and Unblock the Notifications