പ്രതിയെ കുടുക്കിയത് സ്ത്രീവിഷയം

ഒടുവില്‍ കാജയുടെ സ്ത്രീവിഷയത്തിലുള്ള താല്പര്യത്തെ കുറിച്ചറിഞ്ഞ അന്വേഷണ സംഘത്തിലുള്ളവര്‍ കല്യാണബ്രോക്കര്‍മാരായി അഭിനയിക്കുകയായിരുന്നു. പുതിയ കല്യാണം കഴിപ്പിക്കാനാണെന്ന് പറഞ്ഞ് ഇയാളെ ഷൊര്‍ണൂരിലേക്ക് വിളിച്ചു വരുത്തിച്ച ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു.
പാലക്കാടു നിന്നും കാസര്‍കോടു നിന്നും കല്യാണം കഴിച്ചിട്ടുള്ള ഇയാള്‍ പരിചയപ്പെടുന്ന എല്ലാ സ്ത്രീകളോടും കല്യാണം കഴിച്ചിട്ടില്ലെന്നാണ് പറയുക. തനിക്ക് വിവാഹമാലോചിക്കാന്‍ ഇയാള്‍ പല ബ്രോക്കര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ ഫോണിലൂടെ സംസാരിച്ച് വീഴ്ത്തുന്നതിലും ഇയാള്‍ വിരുതനാണ്.
കാജ മൊബൈല്‍ ഉപയോഗിക്കാത്തത് പൊലീസിനെ കുഴക്കി. വല്ലപ്പോഴും ലാന്‍ഡ് ഫോണില്‍ നിന്ന് മാത്രമായിരുന്നു ഇയാള്‍ പരിചയക്കാരെ വിളിച്ചിരുന്നത്.
ആറാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കാജ പന്ത്രണ്ടാം വയസ്സില്‍ വയസില്‍ ഇരുമ്പു മോഷ്ടിച്ചതിന് പിടിക്കപ്പെട്ട് കാക്കനാട് ബാലഭവനിലെത്തിപ്പെട്ടു. അവിടെ നിന്നിറങ്ങിയ ശേഷം 1996-ല്‍ ബൈക്കില്‍ മാല മോഷണം നടത്തിയ കേസില്‍ പിടിക്കപ്പെട്ടു. 2000ല്‍ പാലക്കാട് നെടുങ്ങാടി ടെക്‌സ്റ്റൈല്‍സ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
ഈ കേസുമായി ബന്ധപ്പെട്ട് പാലക്കാട് ജയിലിലടയ്ക്കപ്പെട്ട ഇയാള്‍ 2003ല്‍ ജയില്‍ ചാടി രക്ഷപെട്ടു. പിന്നീട് ഇയാളെ കോട്ടയത്ത് വച്ച് പൊലീസ് പിടിച്ചു. ബൈക്ക്് മോഷണ കേസുമായി ബന്ധപ്പെട്ട 2011ല്‍ ജയിലിലായ ഇയാള്‍ അവിടെ വച്ച് തൃശൂര്‍ സ്വദേശിയായ വാവയുമായി പരിചയത്തിലായി. വാവ വഴി ഷബീറലിയേയും പരിചയപ്പെട്ട കാജ സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു
ആദ്യ പേജില്‍












Click it and Unblock the Notifications