വിവാഹത്തെ എതിര്‍ത്ത വീട്ടുകാരെ 22കാരി കൊന്നു

കാമുകനുമൊത്ത് 30,000 രൂപ നല്‍കാമെന്ന് വാഗ്ദാനത്തില്‍ മൗസുമി നാല് വാടക കൊലയാളികളെ സംഘടിപ്പിച്ചു. കഴിഞ്ഞ മാസം 18ന് ഈ വാടക കൊലയാളികള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ മോഹിത് സര്‍ക്കാരിനെയും അമ്മ ലതയെയും വധിച്ചു. ഇവരുടെ ഏകമകളായിരുന്നു മൗസുമി.
കേസുമായി ബന്ധപ്പെട്ട് കാമുകനേയും വാടകകൊലയാളികളേയും മുന്‍പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മൗസുമി മജിസ്‌ട്രേട്ടിന് മുന്നില്‍ കുറ്റസമ്മതം നടത്തി.
മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കണമെന്നു മാത്രമേ താന്‍ കാമുകനോട് ആവശ്യപ്പെട്ടുള്ളൂ എന്ന് മൗസുമി പറഞ്ഞു. അവരെ കൊല്ലുമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. അതേസമയം കോടതി പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷ നിരസിക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.












Click it and Unblock the Notifications