150 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സംശയം

130ലധികം സൈനികള്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന കാര്യം പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിയാച്ചിന്‍ ഗ്ലാസിയര്‍ മേഖലയില്‍ ശനിയാഴ്ച അതിരാവിലെയാണ് അപകടമുണ്ടായത്. ഗയാരി ജില്ലയിലെ ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു ചുറ്റും ഇപ്പോഴും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഈ മേഖലയില്‍ മഞ്ഞുവീഴ്ച സാധാരണമാണ്. പക്ഷേ, ഏപ്രില്‍ മാസത്തില്‍ അപ്രതീക്ഷിതമായി കടന്നു വന്ന മഞ്ഞിടിച്ചില്‍ അഫ്ഗാനിസ്താനിലും പാകിസ്താനിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.
2010 ഫെബ്രുവരിയില്‍ കാശ്മീരില്‍ മഞ്ഞുവീണ് ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ബാരമുള്ള ജില്ലയിലെ ഘിലാന്‍ മാര്‍ഗ് പര്‍വതത്തിന്റെ മുകളില്‍ നിന്നാണ് മഞ്ഞിടിഞ്ഞത്. അന്ന് ഒരു പരിശീലനകേന്ദ്രം മുഴുവന്‍ മഞ്ഞിനടിയിലായിരുന്നു.


Click it and Unblock the Notifications