കോഴ: തേജീന്ദര്‍ വികെ സിങിനെ കണ്ടതിന് തെളിവ്
ദില്ലി: കരസേനയിലേക്ക് വാഹനങ്ങള്‍ വാങ്ങാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ മുന്‍ ലഫ്റ്റണന്റ് ജനറല്‍ തേജീന്ദര്‍ സിംങ് കരസേനാമേധാവി വികെ സിങ്ങിനെ സന്ദര്‍ശിച്ചുവെന്ന് തെളിഞ്ഞു. 2010 സെപ്തംബര്‍ 22നാണ്
കുറ്റാരോപിതനായ തേജീന്ദര്‍ സിംഗ് കരസേനാമേധാവിയെ കണ്ടത്.
വികെ സിങ്ങിന്റെ ഓഫീസിലെ ഔദ്യോഗിക സന്ദര്‍ശന രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ഇക്കാര്യം വ്യക്തമായത്. ഔദ്യോഗിക സന്ദര്‍ശനം എന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കരസേനയിലേയ്ക്ക് ആയുധങ്ങള്‍ വാങ്ങാനായി തനിക്ക് നിലവാരം കുറഞ്ഞ 600 സൈനിക വാഹനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡറില്‍ ഒപ്പുവെക്കാന്‍ തനിക്ക് 14 കോടിയുടെ കൈക്കൂലി വാഗ്ദാനം ലഭിച്ചുവെന്ന കരസേനാ മേധാവി വികെ സിങ്ങിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. കരസേനാമേധാവിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ ടട്ര ആയുധക്കമ്പനി മേധാവി രവി ഋഷിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications