വജ്രായുധത്തിനെതിരെ ഗണേഷിന്റെ ബ്രഹ്മാസ്ത്രം

പത്തനാപുരം മണ്ഡലം കൈവിടില്ല. തന്നെ കൊല്ലാന്‍ വരുന്നവരേ തകര്‍ക്കണേയെന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ഗണേഷ് പറഞ്ഞു. ആര്യങ്കാവ് പഞ്ചായത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗണേഷ്.
മകനും മന്ത്രിയുമായ ഗണേഷ് കുമാറിനെതിരേയുള്ള പ്രയോഗിക്കാനുള്ള വജ്രായുധം തന്റെ കൈയിലുണ്ടെന്നും സമയം വരുമ്പോള്‍ അതു പ്രയോഗിക്കുമെന്നും ആര്‍ ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചിരുന്നു. ഭരണഘടനയാണു തന്റെ കൈവശമുള്ള വജ്രായുധമെന്നും പിള്ള വ്യക്തമാക്കി.
ഗണേഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടിയുടെ ഔഗ്യോഗിക ഭാരവാഹികളാരും പങ്കെടുത്തില്ലെന്നും പിള്ള അവകാശപ്പെട്ടു. താന്‍ മുഖ്യമന്ത്രിക്ക് കത്തു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണു ഗണേഷിന് മന്ത്രിസ്ഥാനം ലഭിച്ചത്. ഗണേഷിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കേണ്ട കാര്യം തനിക്കുണ്ടായിട്ടില്ലെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications