Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടയാള്‍ സ്വര്‍ണ്ണം തട്ടി

കല്‍പ്പറ്റ: മിസ്ഡ് കോളിലുടെ പരിചയപ്പെട്ട യുവാവ് വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നു. വാഗമണ്‍ സ്വദേശിയായ ലിജോ (25) ആണ് വീട്ടമ്മയെ കഴുത്തു ഞെരിച്ച് ബോധം കെടുത്തിയ ശേഷം ആഭരണവുമായി കടന്നു കളഞ്ഞത്. 2012 മാര്‍ച്ച് 28നായിരുന്നു സംഭവം. കല്‍പ്പറ്റ സ്വദേശിനിയായ വീട്ടമ്മയെ ലിജോ മിസ് കോള്‍ വഴി പരിചയപ്പെട്ടിരുന്നു.

എറണാകുളം കുസാറ്റിലെ കാന്റീന്‍ ജീവനക്കാരനായിരുന്ന ഇയാളെ 10,000 രൂപ കാണാതായതിന്റെ പേരില്‍ അവിടെ നിന്ന് പിരിച്ചു വിട്ടിരുന്നു. ലിജോയുടെ മൊബൈല്‍ ഫോണ്‍ അവിടെ പിടിച്ചു വച്ച ശേഷമാണ് പറഞ്ഞു വിട്ടത്.

പിന്നീട് വീട്ടമ്മയെ വിളിച്ച ലിജൊ തന്റെ ജോലി നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. വയനാട്ടില്‍ വന്നാല്‍ ജോലി ലഭിക്കുമെന്ന് വീട്ടമ്മ ഇയാളോട് പറഞ്ഞു. ഇതുപ്രകാരം കല്‍പ്പറ്റയില്‍ എത്തിയ ലിജോ ഒരു ഹോട്ടലില്‍ തങ്ങി.

പിറ്റേന്ന് വീട്ടമ്മയുടെ അടുക്കലെത്തി. ഈ സമയത്ത് ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. സംസാരിക്കുന്നതിനിടെ ലിജോ ഷാള്‍ കഴുത്തില്‍ മുറുക്കി വീട്ടമ്മയെ ബോധംകെടുത്തുകയും ഇവരുടെ ആഭരണങ്ങള്‍ കവരുകയുമായിരുന്നു. പ്രതിയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ ഇടുക്കി പൊലീസ് സ്റ്റേഷനിലും മോഷണക്കേസുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+