ഡാങ്കെ പ്രയോഗത്തിന്റെ കര്‍ത്താവിന് കാത്തിരിയ്ക്കാം

വിജയന്‍ ഇതിനെ അത്ര കാര്യമായിട്ടെടുത്തില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. പതിവ് പോലെ ഈ അഭിപ്രായവും പിണറായി വിജയന്‍ തന്നെ സാധാരണ പറയുന്ന അടവ് നയം തന്നെ. ഇനി വിഎസ് എന്ന നേതാവിന് വൈകാതെ വിജയന്റെ വക പുതിയ പാരകള്‍ക്ക് പ്രതിരോധം പണിയാം. വിഎസ് ഇപ്പോഴേ തന്നെ അതിന് തയാറായിരിയ്ക്കുന്നത് നല്ലത്. ഡാങ്കെ വിളി കാര്യമാക്കണ്ടെന്ന് പറഞ്ഞതിന് പിന്നാലേ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റെ നാരായ വേര് വരെ തോണ്ടുമെന്നും വിജയന്‍ പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ ഫലം പുറത്ത് വന്നാല്‍ വിഎസിന് പിണറായി വിജയന്റെ പുതിയ സംഘടനാതല ആക്രമണങ്ങള്‍ കാണാനായേയ്ക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയ വന്‍ സീറ്റുകള്‍ക്ക് കാരണം വിഎസ് ആണെന്ന് പറഞ്ഞ് പല സിപിഎം കാരും ഞെളിയുന്നുണ്ട്. രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വരെ അത് പറയാനാണ് പഥ്യം. നെയ്യാറ്റിന്‍കരയില്‍ ഇടതുമുന്നണി തോല്ക്കുകയാണെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിഎസിന്റെ തലയില്‍ വച്ച് കെട്ടാന്‍ പിണറായി മടിയ്ക്കില്ല. ഒറ്റക്കെട്ടായി നിന്ന് നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന കുലംകുത്തി സെല്‍വരാജിനെ തറപറ്റിയ്ക്കുന്നതിന് പകരം സംഘടനയ്ക്കുള്ളിലെ വിഴുപ്പലക്കാന്‍ വിഎസ് ഒരുമ്പെട്ടതാവും അന്ന് ഉന്നയിയ്ക്കപ്പെടുന്ന പ്രധാന ആരോപണം.
മുഖ്യമന്ത്രി ആവുക എന്ന സ്വപ്നം സാക്ഷാത്കരിച്ച്, ജീവിതത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന വിഎസിന് എന്തും പറയാം. എന്നാല്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഇതിന് തയാറാവില്ല. എന്തായാലും പിണറായിയുടെ വെട്ടി നിരത്തലിനെക്കുറിച്ച് നന്നായി അറിയാവുന്നരൊന്നും ഒരക്ഷരം പ്രതികരിയ്ക്കുമെന്ന് കരുതേണ്ട. പാര്‍ട്ടി അപ്പാടെ കൈവെള്ളയില്‍ വച്ചിരിയ്ക്കുന്ന സെക്രട്ടറിയുടെ മുന്നില്‍ പഞ്ച പുഛമടക്കി നില്‍ക്കുന്നവരാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളിലിരിയ്ക്കുന്നവര്‍. അണികളും വ്യത്യസ്ഥരല്ല.
കെ ആര്‍ ഗൗരിയ്ക്ക് എന്ത് സംഭവിച്ചു?
കെ ആര്‍ ഗൗരി പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ സാഹചര്യം ഓര്‍മ്മയുണ്ടോ? 1994ല്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേയ്ക്ക് ഗൗരിയെ തരം താഴ്തുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചായിരുന്നു ഈ നടപടി. ഇതിന്റെ നാണക്കേട് സഹിയ്ക്കാനാവാതെ ഗൗരി സിപിഎമ്മിന് പുറത്ത് പോവുകയായിരുന്നു. അങ്ങനെയാണെങ്കില്‍ വി എസ് അച്ചുതാനന്ദന് കേന്ദ്ര കമ്മറ്റിയിലെ സ്ഥാനം നഷ്ടപ്പെടാനാണ് സാദ്ധ്യത. ഇത് ഉടനടി നടപ്പാക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല. കാത്തിരിയ്ക്കാം.
ചില നേരിട്ടുള്ള ആക്രമണങ്ങളും പാര്‍ട്ടിയിലെ തരം താഴ്തലുമായിരിയ്ക്കും വി എസ് നേരിടേണ്ടി വരുക.
എന്തായാലും ഐപിഎല്‍ ക്രിക്കറ്റ് മത്സരം തീരുന്ന മുറയ്ക്ക് വിഎസ് vs പിണറായി മത്സരം കാണാന്‍ നമുക്ക് അവസരം ഒരുങ്ങും. പക്ഷേ അത്ര ചന്തമില്ലാത്ത മുഖങ്ങള്‍ ടെലിവിഷനില്‍ കാണേണ്ടി വരുമെന്ന ദുഖം മാത്രം.....












Click it and Unblock the Notifications