'വിഎസ് ഡാങ്കെ എന്നുവിളിച്ചതില്‍ ആരും വിഷമിക്കേണ്ട'

പൊതുസമൂഹം എല്‍ഡിഎഫിനൊപ്പമാണ്. തിരഞ്ഞെടുപ്പിനു മുമ്പു തന്നെ നെയ്യാറ്റിന്‍കരയിലെ വിധി വ്യക്തമാണ്. പാര്‍ട്ടിയെ വഞ്ചിച്ച് പുറത്തുപോയ ശെല്‍വരാജിന് ജനങ്ങള്‍ വോട്ട് ചെയ്യില്ല.
ജനവിരുദ്ധ നയങ്ങള്‍ മൂലം യുഡിഎഫ് ഒറ്റപ്പെട്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പിണറായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഎസിന് അനുകൂലമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും പിണറായി പ്രതികരിക്കാന്‍ തയ്യാറായില്ല.
സിപിഐ വിട്ട് സിപിഎം രൂപീകരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിഎസ് നടത്തിയ പ്രസ്താവന ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. സിപിഐയില്‍ ഡാങ്കെയ്ക്കുണ്ടായ ഗതി പിണറായിക്കും വരുമെന്ന സൂചനയാണ് വിഎസ് ഉയര്‍ത്തിയത്.
വിഎസിന്റെ പ്രസ്താവനയോട് കേന്ദ്രനേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതിരോധത്തിലേക്ക് നീങ്ങിയ പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്താവനയാണ് വിഎസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ പൊതുവെ വിലയിരുത്തുന്നത്.












Click it and Unblock the Notifications