പ്രമുഖനേതാക്കളെ അറസ്റ്റ് ചെയ്യാന്‍ നീക്കം: പിണറായി

അന്വേഷണം അതിന്റെ മുറയ്ക്ക് നടക്കട്ടെയെന്ന നിലപാടാണ് പാര്‍ട്ടിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരം അന്വേഷണസംഘത്തിനു മുകളില്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സിപിഎമ്മിലെ രണ്ടു പ്രമുഖ നേതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘത്തിലെ പ്രധാനിയോട് ആവശ്യപ്പെട്ടുവെന്നാണ് കേള്‍ക്കുന്നത്.
എന്നാല്‍ തെളിവില്ലാതെ ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന പ്രതികരണം അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഈ ടീമില്‍ നിന്ന് ഒഴിഞ്ഞോളൂ എന്നാണ് നിര്‍ദ്ദേശമാണ് അറസ്റ്റ് നിര്‍ദ്ദേശം നല്‍കിയ ആള്‍ നല്‍കിയത്.
ടിപിചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ, യുഡിഫും സര്‍ക്കാറിലെ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്നവും ചില മാധ്യമങ്ങളും പാര്‍ട്ടിക്കു മേല്‍ കുറ്റം ആരോപിക്കാനാണ് ശ്രമിച്ചുവരുന്നത്. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. അതിക്രൂരമായ ഒരു കൊലപാതകം. അതിനെ അപലപിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി, മുഖ്യമന്ത്രി എന്നിവരെല്ലാം പാര്‍ട്ടിയെ ഇതില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയേ അടങ്ങൂവെന്ന വാശിയിലാണ്.
ജനദ്രോഹപരമായ നടപടികള്‍ എല്ലാമേഖലയിലും സ്വീകരിക്കുന്ന അവസ്ഥയാണ് വന്നിട്ടുള്ളത്. നമ്മുടെ സംസ്ഥാനത്തെ സകലമേഖലയിലും പിറകോട്ടടുപ്പിക്കുകയാണ്. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഒരു മുന്നണി അധികാരത്തിലേറിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഇപ്പോഴത്തെ ഭരണം. സംസ്ഥാനത്തെ ജനങ്ങളെ സാമൂദായികമായി ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളവും സംസ്ഥാനവും ഒരു കൂട്ടര്‍ ഭരിച്ചാല്‍ അതിന്റെ മെച്ചം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും കേന്ദ്രത്തിനു മുന്നില്‍ ഇക്കാര്യം ഉന്നയിക്കാനുള്ള ത്രാണിയില്ലാത്ത സര്‍ക്കാറാണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications