മമതയും കരുണാനിധിയും അത്താഴത്തിനില്ല
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിളിച്ചു ചേര്‍ക്കുന്ന അത്താഴ വിരുന്നില്‍ നിന്നു സഖ്യകക്ഷി നേതാക്കളായ എം. കരുണാനിധിയും മമത ബാനര്‍ജിയും വിട്ടുനില്‍ക്കും. കേന്ദ്രവുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണു തീരുമാനത്തിനു പിന്നില്‍. രണ്ടാം യുപിഎ സര്‍ക്കാരിനു വിവിധ ഘട്ടങ്ങളില്‍ തലവേദന സൃഷ്ടിച്ചവരാണ് ഇരു നേതാക്കളും.
അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് മമത അത്താഴവിരുന്നില്‍ നിന്ന് വിട്ടു നില്‍കുന്നതെന്നാണ് വിശദീകരണം. എം.കരുണാനിധി വിരുന്നില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണത്തെപ്പറ്റി വിശദീകരണങ്ങളൊന്നുമില്ല.
എന്നാല്‍ ഇരുപാര്‍ട്ടികളുടെയും മറ്റു നേതാക്കള്‍ വിരുന്നില്‍ പങ്കെടുക്കുമെന്നു വ്യക്തമാക്കി. ഡിഎംകെ നേതാവു ടി.ആര്‍. ബാലുവാണു കരുണാനിധിയുടെ പ്രതിനിധിയാവുക. മറ്റ് എംപിമാര്‍ക്കൊപ്പംവിരുന്നില്‍ പങ്കെടുക്കുമെന്നു തൃണമൂല്‍ നേതാവും കേന്ദ്ര റെയ്ല്‍വേ മന്ത്രിയുമായ മുകുള്‍ റോയ് വ്യക്തമാക്കി.
എല്ലാവര്‍ഷവും എംപിമാര്‍ക്കു പ്രധാനമന്ത്രി ഇത്തരം വിരുന്നു നല്‍കാറുണ്ടെന്നും എംപിയല്ലാത്തതിനാലാണ് മമത പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications